അടുത്തിടെ വിവാഹിതയായ നടി അനുമോൾ ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രംഗത്ത്. താനും ഭർത്താവ് ഭുവനേഷും ഒരു വീഡിയോയിൽ 'വിശേഷം' ഉണ്ടെന്ന് സൂചിപ്പിച്ചതാണ് ചർച്ചകൾക്ക് കാരണം.
മലയാളികൾക്ക് ഏറെ സുപരിചിതയായ ആർട്ടിസ്റ്റും ബിഗ് ബോസ് മലയാളം വിന്നറുമാണ് അനുമോൾ. തിരുവനന്തപുരം സ്വദേശിനിയായ അനുമോൾ അടുത്തിടെ ആയിരുന്നു വിവാഹിതയായത്. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് ആണ് അനുവിന്റെ ഭർത്താവ്. വിവാഹ ശേഷം തങ്ങളുടെ ഓരോ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിലൂടേയും യുട്യൂബ് ചാനലിലൂടേയും പങ്കുവയ്ക്കാറുണ്ട്. അതിലൊരു വീഡിയോയിൽ ഒരു സർപ്രൈസ് ഉണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. ആ വീഡിയോ ആണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. അനുമോൾ ഗർഭിണി ആണെന്ന തരത്തിലായിരുന്നു കമന്റുകൾ. ഇവയ്ക്കിപ്പോൾ അനുമോൾ തന്നെ മറുപടി നൽകുകയാണ്. താൻ ഗർഭിണി ആയാൽ എന്താണ് കുഴപ്പമെന്നും അനുമോൾ ചോദിക്കുന്നു.
അനുമോളുടെ വാക്കുകൾ ഇങ്ങനെ
ഭുവനേശിന്‍റെ ഒരു വ്ലോഗില്‍ വിശേഷം ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഞാനാണ് അത് തുടക്കമിട്ടത്. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവും അല്ലാത്തവര്‍ നെഗറ്റീവ് ആയി പറയുമെന്നും പറഞ്ഞിരുന്നു. അതില്‍ കുറേ കമന്‍റുകള്‍ വന്നു. പോസിറ്റീവും നെഗറ്റീവും. എന്താണ് വിശേഷം എന്ന് ഞാനും പുള്ളിയും പറഞ്ഞിട്ടില്ല. അത് എന്തും ആവാം. വന്ന കമന്‍റില്‍ എനിക്ക് വിഷമം വന്നൊരു കമന്‍റാണിത്. കല്യാണത്തിന് മുന്‍പ് ഗര്‍ഭിണി ആകുന്നത് കുഴപ്പമില്ല. കൊച്ച് ഭുവന്‍റെ ആയിരിക്കണം എന്ന്. ഇങ്ങനെ തുടങ്ങി പോകുന്നുണ്ട് കമന്‍റുകള്‍. ചിലര്‍ എന്നെ വിളിച്ച് കാര്യം തിരിക്കിയിരുന്നു. അത്രയും ക്ലോസ് ആയവരോട് ഞാന്‍ കാര്യം പറഞ്ഞിട്ടുമുണ്ട്. ഞാന്‍ ഗര്‍ഭിണി ആണെന്ന് കുറേ പേര്‍ പറയുന്നുണ്ട്. ഇനിയിപ്പോള്‍ ഞാന്‍ ഗര്‍ഭിണി ആയാല്‍ എന്താണ് പ്രശ്നം? വളരെ സന്തോഷമുള്ള കാര്യമല്ലേ. ആരും ആകാത്തൊരു കാര്യമാണോ അത്. എന്താണ് വിശേഷം എന്നത് ഞാന്‍ വഴിയെ പറയാം. ഭുവനേശിന്‍റെ കുടുംബക്കാര്‍ക്ക് അത് അറിയാം. എന്‍റെ വീട്ടുകാര്‍ക്ക് അറിയില്ല.
കല്യാണം ഞാന്‍ എങ്ങനെ നടത്തി എന്ന് അടുപ്പമുള്ളവര്‍ക്ക് അറിയാം. എന്‍റേയും അച്ഛന്‍റേയും അമ്മയുടേയും ഇഷ്ടമാണ്. ഒരുപാട് സ്ട്രഗിള്‍ ചെയ്തട്ടാണ് ഞാന്‍ ഇവിടം വരെ എത്തിയത്. ഇപ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. എന്‍റെ സന്തോഷം കണ്ട് സന്തോഷിക്കുന്നവരും വിഷമിക്കുന്നവരും ഉണ്ട്. നല്ലത് ചെയ്താല്‍ നല്ലത് വരും എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഒരാള്‍ ജീവിതത്തില്‍ രക്ഷപ്പെടരുതെന്ന് ഒരിക്കലും വിചാരിക്കരുത്. എന്നാലത് തിരിച്ച് വരും. ശത്രുക്കളാണെങ്കില്‍ പോലും അവര്‍ക്ക് നല്ലത് വരട്ടെ. ഞാന്‍ വിചാരിച്ചതെല്ലാം നേടാന്‍ പറ്റി. ആരേന്നും കാശ് വാങ്ങിയല്ല ഞാന്‍ കല്യാണം നടത്തിയത്. കഷ്ടപ്പെട്ട് നേടിയ കാശ് കൊണ്ടാണ് നടത്തിയത്.
"വലിയൊരു സർപ്രൈസ് ഉണ്ട്. ആർക്കും ഗെസ് ചെയ്യാൻ പറ്റാത്തൊരു വിഷയമാണ്. അതിപ്പോൾ പറയില്ല", എന്നായിരുന്നു ചർച്ചകൾക്ക് വഴിവച്ച വീഡിയോയിൽ ഭുവനേഷ് പറഞ്ഞത്. തങ്ങൾക്കും വീട്ടുകാർക്കും അത് വലിയൊരു സർപ്രൈസ് ആണെന്നും മറ്റുള്ളവർക്ക് അങ്ങനെ ആകണമെന്ന് ഇല്ലെന്നും അനുമോളും പറഞ്ഞിരുന്നു.



