Binu Adimali reacts about Renu Sudhi's instagram paid subscription ബിഗ് ബോസ് താരം രേണു സുധി ഇൻസ്റ്റാഗ്രാമിൽ പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചത് വിമർശനങ്ങൾക്ക് കാരണമായി. ജീവിക്കാൻ വേണ്ടിയാണിതെന്നും വിമർശനങ്ങൾ അവരെ കൂടുതൽ ശ്രദ്ധേയയാക്കുമെന്നും നടൻ ബിനു അടിമാലി പ്രതികരിച്ചു. 

ബിഗ് ബോസിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രേണു സുധി. പലപ്പോഴും വിവാദങ്ങൾക്കൊപ്പമാണ് രേണു സുധി എന്ന പേര് ഉയർന്നു കേൾക്കാറുള്ളത്. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ രേണു സുധി സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ ആക്റ്റിവേറ്റ് ചെയ്തിരുന്നു. റണ്സ് അധി സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങി എന്ന് അറിഞ്ഞതോടെ പലകോണുകളിൽ നിന്നും താരത്തിനെതിരെ അധിക്ഷേപങ്ങൾ ഉയർന്നുവരാൻ തുടങ്ങി. ഇപ്പോഴിതാ രേണു സുധിയുടെ സബ്‌സ്‌ക്രിപ്‌ഷനുമായി ബന്ധപ്പെട്ട് പ്രതികരണമറിയിച്ചിരിക്കുകയാണ് മിനിസ്ക്രീൻ താരം ബിനു അടിമാലി.

Add Asianetnews as a Preferred SourcegooglePreferred

"സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങിയത് അറിഞ്ഞു, എല്ലാം നല്ലതാവട്ടെ. എല്ലാം ജീവിക്കാന്‍ വേണ്ടിയിട്ടല്ലേ, നിങ്ങള്‍ ഈ ചെയ്യുന്നതും എല്ലാം ജീവിക്കാന്‍ വേണ്ടിയല്ലേ, ജീവിക്കട്ടെ. വിമര്‍ശനങ്ങളല്ലേ അവരെ ഇവിടെ വരെ എത്തിച്ചത്. അപ്പോള്‍ അതങ്ങനെ തന്നെ പോട്ടെ. നല്ല രീതിയില്‍ വിമര്‍ശനം വരുമ്പോഴല്ലേ ഒരാള്‍ ശ്രദ്ധിക്കപ്പെടുന്നത്. അവരെ വിമര്‍ശിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ ശ്രദ്ധിക്കപ്പെടുമായിരുന്നോ, അപ്പോള്‍ വിമര്‍ശനം നല്ലതല്ലേ." ബിനു അടിമാലി പറയുന്നു. യൂട്യൂബേഴ്‌സിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ബിനു അടിമാലി.

സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളടക്കം പരസ്യമാക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം രേണു രംഗത്തെത്തിയിരുന്നു. ഇനിയും അങ്ങനെ ചെയ്‌താൽ താൻ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും രേണു വ്യക്തമാക്കിയിരുന്നു. അടുത്തിടെ രേണുവിന്റേതായി പുറത്തിറങ്ങിയ മ്യൂസിക് അലാബത്തിനെതിരെയും വിമർശനങ്ങൾ ശക്തമായിരുന്നു. ഇന്റിമേറ്റ് രംഗങ്ങൾ വ്യൂസ് ലഭിക്കാൻ വേണ്ടി രേണു ചെയ്യുന്നുവെന്നായിരുന്നു ആരോപണം. എന്നാൽ ഇതൊന്നും തന്നെ കണക്കിലെടുക്കാതെ മുന്നോട്ട് പോവുകയാണ് രേണു സുധി.