ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ  

കഥ ഇതുവരെ 

സച്ചിയെ കൂട്ടി കാർ വാങ്ങിക്കാൻ പോകാൻ ഒരുങ്ങുകയാണ് രേവതി. സച്ചിയോട് ഒരു അമ്പലം വരെ പോകാനുണ്ടെന്നേ അവൾ പറഞ്ഞിട്ടുള്ളു. ഞാൻ അമ്പലത്തിലേക്കൊന്നും വരുന്നില്ലെന്ന് പറഞ്ഞ് സച്ചി ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും രേവതി എന്തൊക്കെയോ പറഞ്ഞ് അവനെ സമ്മതിപ്പിച്ചിട്ടുണ്ട്. അങ്ങനെ രണ്ടുപേരും കൂടി അമ്പലത്തിലേക്ക് പോകാൻ ഒരുങ്ങി ഇറങ്ങി. 

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

 അമ്പലത്തിലെത്തി സച്ചിയും രേവതിയും തൊഴാനായി കേറി. തൊഴുത് വന്നപ്പോഴേക്കും രേവതിയുടെ അമ്മയും അനിയത്തിയും കൂട്ടുകാരന് വാങ്ങാൻ എന്ന് പറഞ്ഞ കാറുമായി മഹേഷും അമ്പലത്തിലെത്തിയിരുന്നു. ഇവരെ എല്ലാവരെയും അമ്പലത്തിൽ കണ്ടപ്പോൾ സച്ചിയ്ക്ക് കാര്യമൊന്നും പിടി കിട്ടിയില്ല. ആഹ് ഇനിയിപ്പോ കൂട്ടുകാരന്റെ കാർ പൂജിക്കാനായി മഹേഷ് എത്തിയതാവും എന്ന് അവൻ കരുതി. അപ്പോഴാണ് കാറിന്റെ കീ പൂജിച്ച ശേഷം തിരുമേനി അങ്ങോട്ട് എത്തിയത്. തിരുമേനി രേവതിയോട് സച്ചിയോടൊപ്പം കാറിനു അഭിമുഖമായി നിൽക്കാൻ പറഞ്ഞു. അപ്പോഴും സച്ചിയ്ക്ക് കാര്യം പിടികിട്ടിയില്ല. നമ്മൾ എന്തിനാണ് വെറുതെ ഈ കാർ പൂജിക്കാൻ ഇവിടെ നിൽക്കുന്നതെന്ന് സച്ചി രേവതിയോട് ചോദിച്ചു. അപ്പോഴാണ് മഹേഷ് ആ സത്യം അവനോട് പറഞ്ഞത്.

 എടാ ....വണ്ടി വാങ്ങിയത് എന്റെ കൂട്ടുകാരന് വേണ്ടി തന്നെയാ ..അതാരാണെന്ന് അറിയാമോ ? നീ തന്നെ.... നിന്റെ ഭാര്യ നിനക്ക് വാങ്ങിത്തന്ന കാറാണ് ഇത്. അത് കേട്ടതും സച്ചി ആകെ ഞെട്ടിപ്പോയി. കഥയിൽ ഇങ്ങനൊരു ട്വിസ്റ്റ് അവൻ തീരെ പ്രതീക്ഷിച്ച് കാണില്ല. അവൻ രേവതിയെ അടിമുടിയൊന്ന് നോക്കി. രേവതി ചിരിച്ച് കൊണ്ട് നിൽപ്പായിരുന്നു. മഹേഷ് പറഞ്ഞത് സത്യമാണോ എന്ന് അവൻ രേവതിയോട് ചോദിച്ചു. അതെ എന്നും ഈ കീ വാങ്ങാനും അവൾ അവനോട് പറഞ്ഞു. സത്യത്തിൽ സച്ചിയ്ക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിരുന്നു. എന്നാലും ഇത്രയും പണം മുടക്കി ഇതെല്ലാം വാങ്ങണമായിരുന്നോ എന്ന് അവൻ അവളോട് ചോദിച്ചു. സച്ചിയേട്ടൻ ഓട്ടോ ഓടിച്ച് നടക്കുന്നത് കണ്ടപ്പോൾ വിഷമമായി എന്നും അതുകൊണ്ട് മനസ്സിൽ കാർ വാങ്ങിക്കൊടുക്കണമെന്ന് തോന്നി അതുകൊണ്ടാണെന്നും അവൾ മറുപടി പറഞ്ഞു. അങ്ങനെ എല്ലാവരോടും സന്തോഷത്തോടെ യാത്ര പറഞ്ഞ് അവർ രണ്ടുപേരും വീട്ടിലേയ്ക്ക് പോകാനായി കാറിൽ കയറി. 

YouTube video player

രേവതി വാങ്ങിക്കൊടുത്ത കാർ അവൻ സന്തോഷത്തോടെ പ്രാർത്ഥനയോടെ ഓടിച്ചു. പോകുന്ന വഴി രേവതിയ്ക്ക് തലമുടി നിറയെ ചൂടാൻ സച്ചി മുല്ലപ്പൂ വാങ്ങിക്കൊടുത്തു, അവൻ തന്നെ അവളുടെ തലയിൽ അത് ചൂടിക്കൊടുത്തു. വീട്ടിലെത്തും മുൻപ് കൂട്ടുകാരെ കൂടി കാണണം എന്ന് സച്ചി രേവതിയോട് പറഞ്ഞു. അവരെ പോയി കാർ കാണിച്ച് കാറിനു പിന്നിൽ സച്ചിയുടെ S , രേവതിയുടെ R കൂടി ചേർത്ത് SR എന്ന് എഴുതിയ ശേഷമാണ് അവർ വീട്ടിലേയ്ക്ക് പോയത്. വീട്ടിലെത്തി എന്റെ ഭാര്യ എനിക്ക് കാർ വാങ്ങിത്തന്ന കാര്യം അച്ഛനോട് അഭിമാനത്തോടെ പറയണമെന്ന് സച്ചി രേവതിയോട് പറഞ്ഞു. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.