ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
രേവതി തനിക്ക് കാർ വാങ്ങിത്തന്ന കാര്യം പറയാനായി വീട്ടിലെത്തിയിരിക്കുകയാണ് സച്ചി. അവൻ വേഗം വീട്ടിൽ എല്ലാവരോടും ഉടനെ ഒന്ന് പുറത്തേയ്ക്ക് വരാൻ ആവശ്യപ്പെടുന്നു. എന്താണ് കാര്യമെന്നറിയാതെ ചന്ദ്രയും സുധിയും പകച്ച് നിൽക്കുകയാണ്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം
വീടിന് പുറത്തേക്ക് നിന്ന എല്ലാവരോടും ഒന്ന് വെയിറ്റ് ചെയ്യാൻ സച്ചി ആവശ്യപ്പെട്ടു. ശേഷം രേവതിയെ കൂടി വിളിച്ച് വീടിന്റെ ഗേറ്റ് തുറന്നു. ദേ നിർത്തിയിട്ടിരിക്കുന്നു നമ്മുടെ പുതിയ കാർ. ഏഹ് ഇത് ആരുടെ കാർ ആണെന്ന് എല്ലാവരും ആദ്യം ഒന്ന് സംശയിച്ചു. കാറ് വിറ്റ് തുലച്ചതിനുശേഷം വല്ലവന്റെയും കാർ ഓടിക്കാൻ വാടകയ്ക്ക് എടുത്തതായിരിക്കും എന്ന് പറഞ്ഞ് ചന്ദ്ര സച്ചിയെ കളിയാക്കി. അതിന് സച്ചി ഒരു കിടിലൻ മറുപടി അങ്ങ് കൊടുത്തു. ഇത് നിങ്ങൾ വിചാരിക്കുന്നത് പോലെ വാടകയ്ക്ക് ഓടിക്കാൻ എടുത്ത കാർ അല്ല. ഇത് എന്റെ ഭാര്യ രേവതി എനിക്ക് വാങ്ങി തന്ന കാർ ആണ്. അവൾ മാലകെട്ടി വിറ്റ് അതിൽ നിന്നുണ്ടായ ലാഭം കൊണ്ട് വാങ്ങി തന്ന കാർ. സച്ചി അത് പറഞ്ഞതും ചന്ദ്ര ഞെട്ടിപ്പോയി. ചന്ദ്ര മാത്രമല്ല സുധിയും ശ്രുതിയും വാ പൊളിച്ചു നിന്നു. എന്നാലും രേവതിക്ക് ഇത്രയും പണമൊക്കെ ലാഭം കിട്ടിയോ എന്ന് അവർ ഓർത്തു.
സച്ചിയേട്ടൻ പറഞ്ഞത് സത്യമാണെന്നും ഞാൻ വാങ്ങിക്കൊടുത്ത കാറാണെന്നും രേവതി എല്ലാവർക്ക് മുന്നിലും പറഞ്ഞു. ഉടൻതന്നെ എല്ലാവരും ഓടിച്ചെന്ന് കാർ ഒന്ന് അടിമുടി നോക്കി. കാറിന്റെ പിൻവശത്ത് SR എന്ന് എഴുതിയ നെയിം ബോർഡും സച്ചി അവരെ കാണിച്ചു.
കൂട്ടത്തിൽ ഒരു ഡയലോഗും കാച്ചി. എന്റെ പൂക്കച്ചവടക്കാരിയായ ഭാര്യ എനിക്ക് കാർ വാങ്ങി തന്നു, നിങ്ങളുടെ മലേഷ്യൻ മരുമകൾ മകനുവേണ്ടി എന്താണ് വാങ്ങിക്കൊടുത്തത്... അത് കേട്ടതും ശ്രുതിക്ക് ആകെ ടെൻഷനായി. എന്ത് മലേഷ്യ എന്ത് മരുമകൾ... കയ്യിൽ പത്തിന്റെ പൈസയില്ലെന്ന് അവൾക്കല്ലേ അറിയൂ.
എന്തായാലും ചന്ദ്ര നേരെ ശ്രുതിയോട് കാര്യം പറഞ്ഞു. സച്ചി പറഞ്ഞത് കേട്ടല്ലോ.. നീ ഉടനെ നിന്റെ മലേഷ്യൻ അച്ഛനെ വിളിച്ച് സുധിയെ സഹായിക്കാൻ പറയണം. അവന് ബിസിനസ് തുടങ്ങാൻ ആവശ്യമായ പണം നൽകാൻ പറയണം. ചന്ദ്ര പറഞ്ഞു നിർത്തി. അത് കേട്ടതും ശ്രുതിയുടെ കിളി പോയി എന്ന് വേണം പറയാൻ. എന്തൊക്കെയോ തൽക്കാലം പറഞ്ഞൊപ്പിച്ച് അച്ഛനോടും ഇളയച്ഛനോടും സംസാരിക്കാമെന്ന് അവൾ ചന്ദ്രക്ക് ഉറപ്പുനൽകി. അങ്ങനെ രേവതി ഒരു കാർ വാങ്ങി കൊടുത്തതുകൊണ്ട് പണി കിട്ടിയത് ശ്രുതിക്കാണ്. ഇനിയെന്ത് ചെയ്യും ഇതിൽ നിന്ന് രക്ഷപ്പെടാൻ എന്നോർത്തു നിൽക്കുന്ന ശ്രുതിയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.