ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
ശ്രുതി വിളിച്ച് കോർപറേഷനിൽ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നഗരസഭയിലെ ആളുകൾ വന്ന് രേവതിയുടെ പൂക്കട പൊളിച്ച് മാറ്റാൻ തുടങ്ങി. എന്നാൽ അത് കണ്ടുകൊണ്ടാണ് രേവതി അങ്ങോട്ട് വന്നത്. തനിക്ക് ആകെ ഉള്ള വരുമാനം ആണെന്നും കട പൊളിക്കരുതെന്നും കരഞ്ഞ് പറഞ്ഞു നോക്കിയെങ്കിലും നഗരസഭാ അധികൃതർ കേൾക്കാൻ തയ്യാറായില്ല. ഇതെല്ലാം കണ്ടുകൊണ്ട് ചന്ദ്രയും ശ്രുതിയും അവിടെ ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. രേവതിയുടെ കരച്ചില് കേട്ട് അച്ഛൻ ഓടി വന്നപ്പോഴേക്കും അധികൃതർ കട പൊളിച്ച് കൊണ്ടുപോയിരുന്നു. അല്പസമയത്തിന് ശേഷം വീട്ടിലെത്തിയ സച്ചിയോട് പൂക്കട നഗരസഭാഅധികൃതർ വന്ന് പൊളിച്ചു കൊണ്ടുപോയ കാര്യം രേവതി പറഞ്ഞു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
രേവതിയുടെ സങ്കടം കണ്ട് സഹിക്കവയ്യാതെ നിൽക്കുകയാണ് സച്ചി. രേവതി വളരുന്നതിൽ അസൂയ മൂത്ത ആരോ ആണ് ഇതിന്റെ പിറകിലെന്ന് സച്ചിയ്ക്ക് ഉറപ്പായിരുന്നു. നഗരസഭയിൽ ആരോ വിളിച്ച് പരാതി പറഞ്ഞതാണെന്നും നിയമപ്രകാരം നമ്മൾ ചെയ്തത് തെറ്റാണെന്നും രേവതി പറഞ്ഞു. എങ്കിലും ആരാണ് ഇത്ര ദ്രോഹം രേവതിയോട് ചെയ്തതെന്ന് ആലോചിക്കുകയാണ് സച്ചി. അതേസമയം ചന്ദ്രയുടെയും ശ്രുതിയുടെയും മറ്റും ഭാവവും കണ്ടപ്പോൾ സച്ചിയ്ക്ക് ഭയങ്കര സംശയം ഉണ്ട്. ഇനി ഇപ്പോൾ രേവതിയ്ക്ക് സ്വന്തമായി വരുമാനം ഉള്ളത് സഹിക്കവയ്യാതെ ഇവർ ആണോ ഇങ്ങനൊരു ക്രൂരത ചെയ്തതെന്ന് സച്ചി ബലമായി സംശയിച്ചു.
എന്തിനാണ് ഞങ്ങളെ വെറുതെ നോക്കി പേടിപ്പിക്കുന്നതെന്നും ഞങ്ങളല്ല വിളിച്ച് പരാതി പറഞ്ഞതെന്നും ചന്ദ്ര സച്ചിയോട് പറഞ്ഞു. പക്ഷെ നിങ്ങളെ വിശ്വസിക്കാൻ കൊള്ളില്ലെന്നും തെളിവ് കിട്ടിയ ശേഷം ഇതിനുള്ള മറുപടി ഞാൻ നൽകാമെന്നും പറഞ്ഞ് സച്ചി രേവതിയെ കൂട്ടി മുറിയിലേയ്ക്ക് പോയി. കട പൊളിച്ച് മാറ്റിയതിൽ രേവതിക്ക് നല്ല വിഷമമുണ്ട്. അവൾ ഭക്ഷണം പോലും നേരെ കഴിച്ചിട്ടില്ല. സച്ചി അതുകൊണ്ട് തന്നെ അവൾക്ക് ഭക്ഷണവും വാങ്ങികൊണ്ടുവന്ന് അത് കഴിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.


