ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ

കഥ ഇതുവരെ

നവ്യയുടെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിന് അനന്തപുരിയിൽ നിന്ന് എല്ലാവരും എത്തിയിട്ടുണ്ട്. മുത്തശ്ശനും മുത്തശ്ശിയും ചന്ദുമോളും മാത്രമേ അനന്തപുരിയിൽ ഉള്ളു. മോളെ കൂട്ടി ഒന്ന് അനഘയെ കാണാൻ പോകാമെന്ന് മുത്തശ്ശൻ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം .

ചന്ദുമോളെ കൂട്ടി അനഘയെ കാണാൻ എത്തിയിരിക്കുകയാണ് മുത്തശ്ശനും മുത്തശ്ശിയും. ചന്ദുമോൾ അനഘയെ കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടപ്പോൾ മുത്തശ്ശിയുടെ മനസ്സ് വല്ലാതെ വേദനിച്ചു. അനഘയുടെ കിടപ്പ് കണ്ട മുത്തശ്ശനും മനസ്സ് വല്ലാതെ വിഷമിച്ചു. അനഘയ്ക്ക് മാത്രമേ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് അറിയൂ എന്നും എന്നാൽ അതവൾക്ക് പറയാൻ കഴിയുന്ന അവസ്ഥയിൽ അല്ലല്ലോ എന്നും മുത്തശ്ശി മനസ്സിൽ പറഞ്ഞു. എങ്കിലും ആദർശ് ഇങ്ങനൊരു തെറ്റ് ഒരിക്കലും ചെയ്യില്ലെന്ന് മുത്തശ്ശി മുത്തശ്ശനോട് പറഞ്ഞു. മുത്തശ്ശനും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്. അഭിയാണോ കുഞ്ഞിന്റെ അച്ഛൻ എന്ന കാര്യത്തിൽ അവർക്ക് ഇരുവർക്കും നല്ല സംശയമുണ്ട്. എന്നാൽ അതിന് തെളിവൊന്നും ഇല്ലല്ലോ...നിഷ്പ്രയാസം അത് തെളിയിക്കാമെങ്കിലും മുത്തശ്ശനും അതിനായി തുനിഞ്ഞിറങ്ങിയിട്ടില്ല. കുഞ്ഞ് ആരുടെ ആണെങ്കിലും അവൾ അനന്തപുരിയിലെ കൊച്ചുമകളായി വളരട്ടെ എന്ന് മുത്തശ്ശൻ മുത്തശ്ശിയോട് പറഞ്ഞു.

YouTube video player

അതേസമയം മുത്തശ്ശനും മുത്തശ്ശിയും ചന്ദുമോളെ കൊണ്ട് അനഘയെ കാണാൻ വന്ന വിവരം അഭി ഏർപ്പാടാക്കിയ ചില ഗുണ്ടകളിൽ ഒരുത്തൻ അഭിയെ വിളിച്ച് പറഞ്ഞു. കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്നും ഇവിടെ കുഞ്ഞിന്റെ നൂലുകെട്ട് ആണെന്നും അനഘയ്ക്ക് അനക്കമൊന്നും ഇല്ലല്ലോ എന്ന് ഉറപ്പ് വരുത്തണമെന്നും അഭി അയാൾക്ക് നിർദ്ദേശം കൊടുത്തു. അതിന് ശേഷം ഒന്നും സംഭവിക്കാത്തത് പോലെ അഭി നവ്യയ്ക്കും കുഞ്ഞിനുമൊപ്പം നൂലുകെട്ടൽ ചടങ്ങിനായി ഇരിക്കുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.