ഒ ബൈ ഓസി എന്ന തന്‍റെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയവർക്കെതിരെ ദിയ കൃഷ്ണ

ഒ ബൈ ഓസി എന്ന സ്വന്തം സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയവരെക്കുറിച്ചുള്ള പുതിയ വിവരങ്ങളുമായി ദിയ കൃഷ്ണ. ഇവരിലൊരാൾ ഇപ്പോൾ വിവാഹം കഴിഞ്ഞ് തായ്‌ലൻഡിൽ ഹണിമൂൺ ആഘോഷിക്കുകയാണെന്ന് പങ്കുവെച്ച പുതിയ വീഡിയോയിൽ ദിയ കൃഷ്ണ പറയുന്നു. ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യത്തിൽ പെട്ടവരുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചുവെക്കില്ലേ എന്നും ദിയ ചോദിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ എന്തുമാകാം എന്നാണ് ഇതിന് സിന്ധു കൃഷ്ണ മറുപടി പറയുന്നത്.

''നമ്മുടെ ഒ ബൈ ഓസിയിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ജയിലിൽ പോയ മൂന്നെണ്ണത്തിൽ ഒന്നിന്റെ കല്യാണമായി. അത് മാത്രമല്ല ആൾ അടിച്ച് പൊളിച്ച് നടക്കുകയാണ്. ഇപ്പോൾ തായ്‌ലൻഡിലാണെന്ന് അറിയാൻ കഴിഞ്ഞു. ഇവരുടെയൊന്നും പാസ്പോർട്ട് എന്താണ് പൊലീസ് പിടിച്ച് വെക്കാത്തതെന്ന് അറിയില്ല. ദിവ്യ എന്നയാളാണ് തായ്‌ലൻഡിൽ കറങ്ങാൻ പോയത്. ഇതെല്ലാം കേട്ടപ്പോൾ ഞാൻ ആകെ കൺഫ്യൂസ്ഡായി. കേസിൽ പെട്ടാൽ പാസ്പോർട്ട് വാങ്ങിച്ച് വെക്കില്ലേ? എനിക്ക് ഇതേ കുറിച്ച് കൃത്യമായി അറിയില്ല. അങ്ങനെയല്ലേ പൊതുവെ? നമുക്ക് ഇഷ്ടമുള്ള സ്ഥലത്ത് കറങ്ങി നടക്കാമോ? അത് ഒരു നിരാശാജനകമായ കാര്യമാണ്. ഇത്രയും പറ്റിപ്പ് നടത്തി പണവും പറ്റിച്ച് പുറത്തിറങ്ങാൻ പറ്റാത്തവർ ഇപ്പോൾ തായ്‌ലൻഡിൽ കറങ്ങി നടക്കുന്നു. എന്താല്ലേ ലോകത്തിന്റെ പോക്ക്.

എന്റെ കാശിന് ഒരു കല്യാണം മാത്രമല്ല ഹണിമൂണും നടന്നു. ഇനി അവർക്ക് കുഞ്ഞുണ്ടായാൽ അതിന്റെ ഇരുപത്തിയെട്ടും എന്റെ വക. എന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ'', എന്നാണ് ദിയ വ്ളോഗിൽ പറയുന്നത്. ''ഓസിക്ക് സന്തോഷിക്കാമല്ലോ. ഓസിയുടെ കാശിൽ ഒരാളുടെ കല്യാണം നടന്നില്ലേ?'' എന്നാണ് അമ്മ സിന്ധു കൃഷ്ണ തമാശരൂപേണ ദിയയോട് ചോദിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming