മകൻ ഓമിയുടെ പിറന്നാൾ സിമ്പിളായി ആഘോഷിച്ചതിൻ്റെ കാരണം ദിയ കൃഷ്ണ വിശദീകരിച്ചു. ഭർത്താവ് അശ്വിനും സ്വകാര്യ ചടങ്ങിനാണ് താൽപര്യപ്പെട്ടത്. കുഞ്ഞ് വലുതായി ഓർമ്മ വെക്കുന്ന പ്രായത്തിൽ ആഘോഷമായി പിറന്നാൾ നടത്തുമെന്നും ദിയ.

കൻ ഓമി എന്നു വിളിക്കുന്ന നിയോം അശ്വിൻ കൃഷ്ണയുടെ പിറന്നാൾ മേലഷ്യയിൽ മൂന്നുപേരും ഒരുമിച്ചുള്ള സ്വകാര്യചടങ്ങായി മാത്രം ആഘോഷിച്ചതിനെക്കുറിച്ച് വിശദീകരിച്ച് ദിയ കൃഷ്ണ. നാട്ടിൽ നടത്തിയത് തന്റെ കുടുംബാംഗങ്ങൾ സർപ്രൈസ് ആയി നടത്തിയ പരിപാടി ആയിരുന്നെന്നും പാർട്ടികൾ ഹോസ്റ്റ് ചെയ്യാൻ കഴിവുള്ളയാളല്ല താനെന്നും ദിയ പറയുന്നു.

''നാട്ടിൽ വെറുതെ ഹോട്ടൽ റൂമെടുത്ത് വെറുതെ പെെസ ചെലവാക്കി കുറേ പേരെ വിളിക്കണം. അവർ വന്ന് കൊച്ചിനെ എടുത്തോണ്ട് പോകുന്നു, തിരിച്ച് തരുന്നില്ല എന്ന സാഹചര്യം വേണ്ടെന്ന് കരുതി. കുഞ്ഞിനിത് ഓർമയൊന്നും കാണില്ലല്ലോ. വെറുതെ ഒരു അലമ്പ് വേണ്ടെന്ന് വെച്ചു. ഞാൻ പാർട്ടികൾ ഹോസ്റ്റ് ചെയ്യുന്ന ആളല്ല. എനിക്കത് പറ്റാറില്ല. ഏറ്റാൽ ചെയ്യും. കുഞ്ഞ് കുറച്ച് വലുതായിട്ട് ഓർമ വെക്കുന്ന പ്രായമായാൽ പിറന്നാൾ ആഘോഷമായി നടത്താം. ഇപ്പോൾ അവനൊന്നും ഓർമയുണ്ടാകില്ല. നമ്മളും പരിപാടി കഴിയുമ്പോൾ ക്ഷീണിതരാകും. പ്രൈവറ്റായി ഞങ്ങൾ മൂന്നുപേരും മാത്രമുള്ള ചെറിയ ബെർത്ത് ‍ഡെ സെലിബ്രേഷനേ അശ്വിനും താൽപര്യമുള്ളു. കുഞ്ഞ് കുറച്ച് കൂടി വലുതായി അവന്റെ ഓർമയിൽ ആഘോഷങ്ങൾ നിൽക്കുന്ന സമയത്ത് അതിന് അനുസരിച്ച് ആഘോഷമായി സെലിബ്രേഷൻ നടത്തി കൊടുക്കും. കേക്ക്, കളിപ്പാട്ടങ്ങൾ എന്നിവയൊക്കെ എങ്ങനെയായിരിക്കണമെന്ന് അവൻ പറഞ്ഞ് തുടങ്ങുന്നത് അപ്പോഴാകുമല്ലോ.

പൊതുവെ പാർട്ടികൾ അധികം ഹോസ്റ്റ് ചെയ്യുന്ന ഒരാളല്ല ഞാൻ. ഏറ്റാൽ ചെയ്യും അത്രമാത്രം. അഞ്ജലിയുടെ ബ്രൈഡൽ ഷവർ ഞാനാണ് ഹോസ്റ്റ് ചെയ്തത്. അത് ഞാൻ ഏറ്റ പരിപാടിയായിരുന്നു. അതുകൊണ്ട് ഹോസ്റ്റ് ചെയ്തു. എല്ലാവരും വന്ന് കഴിച്ച് ഫോട്ടോയൊക്കെ എടുത്ത് പോയശേഷം മാത്രമെ നമുക്ക് ഇറങ്ങാൻ പറ്റൂ. അത് ആലോചിച്ചപ്പോൾ തന്നെ ഞാൻ ട്രോമറ്റൈസ്ഡായിപ്പോയി. അശ്വിനും വലിയ പരിപാടി വെക്കുന്നതിനോട് താൽപര്യമില്ലായിരുന്നു'', എന്ന് ദിയ വീഡിയോയിൽ പറഞ്ഞു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming