Ahana Krishna talks about her sister Hansika's admiration for the Korean band BTS. ഒരു അഭിമുഖത്തിൽ അഹാന കൃഷ്ണ തന്റെ കുടുംബത്തിലെ രസകരമായ ബിടിഎസ് ആരാധനയെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങിയവർ എല്ലാം തന്നെ വ്ലോഗ്ഗിങ്ങുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഭാര്യ സിന്ധു കൃഷ്ണകുമാറും യൂട്യൂബ് വീഡിയോകളിലൂടെ തന്റെ വിശേഷം പങ്കുവയ്ക്കാറുണ്ട്. അഹാന കൃഷ്ണ സംവിധാനം ചെയ്ത പൂക്കൾ എന്ന മ്യൂസിക് വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റിലീസായത്. സഹോദരി ഇഷാനിയും പൂക്കളിൽ വേഷമിട്ടിട്ടുണ്ട്. നസ്ലെൻ പ്രധാന കഥാപാത്രമായെത്തുന്ന അമൽ നീരദ് ചിത്രം ബാച്ച്ലർ പാർട്ടി 2 ൽ ഹൻസിക നസ്ലെന്റെ നായികയായി എത്തുന്നുവെന്ന റിപ്പോർട്ടുകളുണ്ട്.

ഇപ്പോഴിതാ ഹൻസികയുടെ കൊറിയൻ ബാന്റ് ആയ ബിടിഎസിനോടുള്ള ഇഷ്ടത്തെ കുറിച്ച് അഹാന പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. വീട്ടിൽ ഹൻസികയും ഇഷാനിയും അമ്മയും ബിടിഎസ് ഫാൻസ് ആണെന്നാണ് അഹാന പറയുന്നത്. കൊറിയയിൽ നിന്നുള്ള ബോയ്ഫ്രണ്ട് വേണമെന്നാണ് ഹൻസികയുടെ ആഗ്രഹമെന്നാണ് അഹാന പറയുന്നത്.
"ബിടിഎസ്സിന്റെ ആരാധികയാണ് ഹൻസികയും ഇഷാനിയും അമ്മയും. ഇവർ കാരണമാണ് അമ്മയും അവരുടെ വീഡിയോകൾ കണ്ട് തുടങ്ങിയത്. എനിക്ക് അവരെ എല്ലാം ഒരുപോലെയാണ് തോന്നാറുള്ളത്. പക്ഷെ ഹൻസുവിനേയും ഇഷാനിയേയും പോലെ അമ്മയ്ക്കും ബിടിഎസ്സിലെ എല്ലാ മെമ്പേഴ്സിനേയും കൃത്യമായി അറിയാം. ഹൻസുവിന് മുമ്പ് കൊറിയയിൽ നിന്ന് ഒരു ലൈഫ് പാട്നറെ കണ്ടുപിടിക്കണമെന്നായിരുന്നു ആഗ്രഹം.
ഒരിടയ്ക്ക് അവൾ തീരുമാനിച്ചിരുന്നു തനിക്ക് ബിടിഎസിലെ ഒരു കൊറിയൻ ബോയ്ഫ്രണ്ട് മതിയെന്ന്. എന്തിന് എന്റെ അമ്മയ്ക്ക് പോലും ഒരു കൊറിയൻ മരുമകൻ വേണമെന്ന് ആഗ്രഹം വരെ വന്ന് തുടങ്ങി. ഹൻസുവിനോട് അമ്മ പറയുമായിരുന്നു കൊറിയയിലൊക്കെ പോകാൻ." അഹാന പറയുന്നു. ഒർജിനൽസിന് നൽകിയ അഭിമുഖത്തിലായിരുന്നു അഹാനയുടെ പ്രതികരണം.



