ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

ലേലം നഷ്ട്ടപ്പെട്ട ദേഷ്യത്തിലാണ് മഹേഷ്. വീട്ടിലെത്തിയതും മഹേഷ് ഷെൽഫിൽ ഇരിക്കുന്ന മദ്യമെടുത്ത് കുടിക്കാൻ തുടങ്ങുന്നു. എന്നാൽ ഇത് കണ്ട്‌ വന്ന ഇഷിത ഉടനെ അത് തട്ടി മാറ്റുന്നു . മഹേഷിന് വയ്യെന്നും തൊണ്ടയ്ക്ക് ഇൻഫെക്ഷൻ ഉണ്ടെന്നും ഓർമിപ്പിച്ച് ഇഷിത മഹേഷിന് മരുന്നെടുത്ത് കൊടുത്തെങ്കിലും അവൻ അത് തട്ടിത്തെറിപ്പിക്കുകയാണ് ചെയ്തത്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

--------------------------------------------
 അഷിതയുടെ അടുക്കളസമരം എങ്ങനെയും അവസാനിപ്പിക്കണമെന്ന തന്ത്രം മെനയുകയാണ് മനസ്വിനി. അതിനായി ഒരു കോംപ്രമൈസ് എന്നപോലെ ഈശ്വറിനോട് അഷിതയെ രണ്ട് അടി കൂടി അടയ്ക്കണമെന്ന് മനസ്വിനി നിർദ്ദേശിച്ചു. എങ്കിൽ മാത്രം താൻ അവളോട് ക്ഷമിക്കാമെന്ന് മനസ്വിനി പറഞ്ഞു. എന്നാൽ അക്കാര്യം നടക്കില്ലെന്ന് ഈശ്വറിന് ഏകദേശധാരണയുണ്ട് . കാരണം അഷിത ഇപ്പോൾ പഴയപോലെ അല്ല. പണ്ടത്തെപ്പോലെ അവളിപ്പോൾ എല്ലാം കണ്ടും കേട്ടും സഹിച്ച് നിൽക്കാറില്ല. മകൻ സൂരജ് കൂടി അഷിതയുടെ ഭാഗത്താണ്. അച്ഛമ്മയ്ക്ക് ഇപ്പോഴും തീരെ ബോധമില്ലെന്നാണ് അവൻ പറയാറുള്ളത്. 

അതേസമയം പറഞ്ഞത് തന്നെ പറഞ്ഞ് വീണ്ടും വീണ്ടും ഇഷിതയെ കുറ്റപ്പെടുത്തുകയാണ് മഹേഷ്. എന്നാൽ 70 കോടി കൊടുത്ത് ആ പ്രോപ്പർട്ടി വാങ്ങുന്നത് നഷ്ട്ടം തന്നെയാണ് എന്നാണ് ഇഷിത വീണ്ടും പറഞ്ഞത്. മഹേഷ് മാത്രമല്ല സ്വപ്നവല്ലിയും ഇഷിതയെ അക്കാര്യത്തിൽ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ താൻ എടുത്ത തീരുമാനമാണ് ശെരിയെന്ന് അടുത്ത ദിവസം നിങ്ങൾക്ക് മനസ്സിലാകുമെന്ന് അവൾ അവരോടും പറഞ്ഞു . 

YouTube video player

അതോടൊപ്പം മനസ്വിനിയുമായി വഴക്കിട്ട് ഗതികെട്ട് സ്വന്തം വീട്ടിലേയ്ക്ക് വന്ന് കയറിയിരിക്കുകയാണ് അഷിത. തന്റെ ആനുവേഴ്സറിക്ക് ശേഷം അച്ഛനും അമ്മയും അങ്ങോട്ട് വരാത്തതിന്റെ ദേഷ്യം അവൾക്കുണ്ട്. തന്റെ ദേഷ്യം അവൾ അവരോട് തുറന്ന് പറഞ്ഞു . ആദ്യമൊന്നും മകളുടെ പെരുമാറ്റം കണ്ട്‌ മനസ്സിലാവാതിരുന്ന പ്രിയാമണിക്ക് പിന്നീട് വിഷയം ഈശ്വറും മനസ്വിനിയും ആണെന്ന് മനസ്സിലായി. തന്റെ ദേഷ്യം അടങ്ങുന്നതുവരെ അഷിത സംസാരിച്ചുകൊണ്ടേ ഇരുന്നു. ഈശ്വർ തന്നെ തല്ലിയ കാര്യം ഉൾപ്പടെ അവൾ അമ്മയോടും അച്ഛനോടും പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. ബാക്കി കഥകൾ നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.