ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ

കഥ ഇതുവരെ

താൻ കാരണം മഞ്ജിമ ചേച്ചി ഇനി കരയരുതെന്നും കൈലാസിനെതിരെയുള്ള പരാതി ഉടനെ പിൻവലിക്കാമെന്നും ഇഷിത മഹേഷിനോട് പറഞ്ഞു. എന്നാൽ കൈലാസ് കുറ്റവാളി ആണെന്നും പരാതി പിൻവലിക്കേണ്ടതില്ലെന്നും മഹേഷ് ഇഷിതയോട് പറഞ്ഞു. പക്ഷെ മഞ്ജിമ ചേച്ചിയ്ക്ക് ഇനി എന്തെങ്കിലും ആപത്ത് വന്നാലോ എന്ന് കരുതിയോ മറ്റോ കൈലാസിനെ ജാമ്യത്തിൽ ഇറക്കണമെന്ന് ഇഷിത കട്ടായം പറഞ്ഞു . എന്നാൽ കൈലാസിനെ ജാമ്യത്തിറക്കാനെത്തിയ മഹേഷും ഇഷിതയും അറിഞ്ഞത് കൈലാസിനെ ആരോ ജാമ്യത്തിൽ ഇറക്കി എന്നാണ്. കൈലാസിനെ അന്വേഷിച്ച് നടക്കുകയാണ് ഇപ്പോൾ മഹേഷും ഇഷിതയും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.

കൈലാസിനെ കാണാത്ത വിഷമത്തിലാണ് മഞ്ജിമ. ഭക്ഷണം കഴിക്കാൻ പോലും അവൾ കൂട്ടാക്കിയിട്ടില്ല. സ്വപ്നവല്ലി മകളെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ വേണ്ടെന്ന് പറഞ്ഞു. ചിപ്പിയും മഞ്ജിമയോട് വന്ന് ഭക്ഷണം കഴിക്കാൻ പറഞ്ഞു നോക്കി . എന്നാൽ മഞ്ജിമ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല.

അതേസമയം ഫ്‌ളാറ്റിലെത്തിയിരിക്കുകയാണ് ഇഷിത. കൈലാസിനെ ജാമ്യത്തിൽ ഇറക്കാൻ പോയ കാര്യവും എന്നാൽ ആരോ ഒരാൾ കൈലാസിനെ ജാമ്യത്തിൽ ഇറക്കിയിരുന്നു എന്നും വക്കീൽ പറഞ്ഞ കാര്യവും ഉൾപ്പടെ എല്ലാ കാര്യവും ഇഷിത സ്വപ്നവല്ലിയോട് പറഞ്ഞു. എന്നാൽ ഇഷിത ഒരിക്കലും കൈലാസിനെ ജാമ്യത്തിൽ ഇറക്കാനായി പോകില്ലെന്നും , മാത്രമല്ല കൈലാസേട്ടൻ ജാമ്യത്തിൽ ഇറങ്ങിയാൽ എന്നെ വിളിക്കാതിരിക്കില്ലെന്നും മഞ്ജിമ അമ്മയോട് പറഞ്ഞു. എന്തായാലും നമുക്ക് നോക്കാമെന്നും നാളെയോ മറ്റന്നാളോ ആയി കൈലാസ് ഇങ് വരുമെന്നും 'അമ്മ മഞ്ജിമയോട് പറഞ്ഞു. കൈലാസ് വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മഞ്ജിമ. എന്നാലും കൈലാസ് എവിടെ എന്ന് ഇതുവരെ ആർക്കും കണ്ടെത്താനായിട്ടില്ല.

YouTube video player

അതേസമയം ആദിയോട് വഴക്കെല്ലാം തീർത്ത് കിരണിനോട് സോറി പറയാനും നന്നായി പഠിക്കാനും സ്കൂളിൽ ഫസ്റ്റ് ആവാനും പറയുകയാണ് ചിപ്പി. അനിയത്തെ ഏട്ടനെ സ്നേഹത്തോടെ ഉപദേശിക്കുന്നത് സ്കൂൾ പ്രിൻസിപ്പൽ കേൾക്കാൻ ഇടയാവുകയും ചിപ്പിയെ ഓർത്ത് അഭിമാനിക്കുകയും ചെയ്യുന്നു. ചിപ്പിയുടെ സ്വഭാവഗുണത്തെ പറ്റി പ്രിൻസിപ്പൽ ഇഷിതയെ വിളിച്ച് പറയുകയും ഇഷിതയ്ക്ക് സന്തോഷമാകുകയും ചെയ്യുന്നു. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.