ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

ബിഗ്ബോസിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നിരവധി ആളുകളുണ്ട്. അക്കൂട്ടത്തിലൊരാളാണ് ജാസ്മിൻ ജാഫർ. ആദ്യം നെഗറ്റീവ് ഇമേജ് ആയിരുന്നെങ്കിലും പിന്നീട് പ്രേക്ഷകപ്രീതി നേടിയെടുക്കാൻ ജാസ്മിന് സാധിച്ചിരുന്നു. സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള സൗഹൃദവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് അവസാനിച്ചതിനു ശേഷവും സോഷ്യൽ മീഡിയ ലോകത്ത് സജീവമായി തുടരുകയാണ് ജാസ്മിൻ ജാഫർ. ഇപ്പോഴിതാ ഓണത്തോടനുബന്ധിച്ച താരം പങ്കുവെച്ച പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്.

കേരളാ സാരി ഉടുത്ത് മുല്ലപ്പൂ ചൂടി, കയ്യിൽ കുപ്പിവളയണിഞ്ഞ് തനി മലയാളി ലുക്കിലാണ് പുതിയ വീഡിയോയിൽ ജാസ്മിൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജാസ്മിനെ ഈ വേഷത്തിൽ കാണാൻ ഒരു പ്രത്യേക സൗന്ദര്യം തന്നെയാണ് എന്നാണ് വീഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്യുന്നത്. ''എന്താ കമന്റ് ചെയ്യേണ്ടതെന്ന് അറിയില്ല. ഒരു രക്ഷയും ഇല്ല. ജാസ്മിന് എന്തും ചേരും'', എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്.

View post on Instagram

ബ്യൂട്ടി വ്‌ളോഗുകളിലൂടെയാണ് ജാസ്മിന്‍ ജാഫർ ആദ്യം സോഷ്യൽ മീഡിയ ലോകത്ത് ശ്രദ്ധ നേടുന്നത്. പിന്നീടാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായി എത്തിയത്. ബിഗ് ബോസിലെത്തിയതോടെ താരമായി മാറുകയായിരുന്നു ജാസ്മിന്‍. വിന്നറായി മാറാന്‍ സാധിച്ചില്ലെങ്കിലും ബിഗ് ബോസ് 6 എന്ന് കേട്ടാല്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം വരുന്ന പേരുകളിൽ ഒന്നാണ് ജാസ്മിന്റേത്. ബിഗ് ബോസിൽ ജാസ്മിൻ ഏറ്റവും അധികം വിമർശിക്കപ്പെട്ടത് ഗബ്രി ജോസുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു. ഹൗസിന് പുറത്തെത്തിയാൽ ഇരുവരും പിരിയും എന്ന് പലരും പറഞ്ഞെങ്കിലും ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തിന് ഇടിവൊന്നും സംഭവിച്ചിട്ടില്ല.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News