മാളവിക കൃഷ്ണദാസ് തന്‍റെ പുതിയ വീടിന്‍റെ വിശേഷങ്ങൾ പങ്കുവെക്കുന്നു.

നൃത്തവേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക കൃഷ്ണദാസ്. നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലെ സഹതാരമായ തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം ചെയ്തത്. പുതിയ വീടിന്റെ വിശേഷങ്ങളാണ് മാളവിക വ്ളോഗിലൂടെ പങ്കുവെയ്ക്കുന്നത്. 'ഗുൽമോഹർ' എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്. മകളുടെ വിളിപ്പേര് ഗുൽസു എന്നാണ് അതുകൊണ്ടാണ് അതിനോടു സാമ്യമുള്ള ഒരു പേര് വീടിനും തിരഞ്ഞെടുത്തതെന്ന് മാളവിക പറയുന്നു. ട്രഡീഷണൽ ഡിസൈനാണ് വീടിന്റെ നിർമാണത്തിനായി സ്വീകരിച്ചിരിക്കുന്നത്. പറമ്പിലുണ്ടായിരുന്ന കുളവും വീടിന് അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. തമിഴ് സംസ്കാരത്തിന്റെ ഭാഗമായ കോലവും വീടിനുള്ളിലെ ഭിത്തിയിൽ കാണാം. അലങ്കാര വസ്തുക്കളെല്ലാം ട്രഡീഷണൽ രീതിയിൽ ഉള്ളവയാണ്. ഓപ്പൺ കോര്‍ട്ട് യാര്‍ഡ് ആണ് വീടിനുള്ളിലെ മറ്റൊരു പ്രത്യേകത.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''തമിഴ് കള്‍ച്ചറിനോട് ഭയങ്കരമായൊരു ഇഷ്ടമാണ്. അങ്ങനെയാണ് അടുക്കളയില്‍ പിച്ചള പാത്രങ്ങള്‍ വാങ്ങി വെച്ചത്. അതുപോലെ പല സ്ഥലങ്ങളിലും കോലം ഡിസൈനും കാണാം. അതൊക്കെ ഞാന്‍ പറഞ്ഞ് ചെയ്യിച്ചതാണ്. ആത്തംകുടി ടൈല്‍സാണ് ആഗ്രഹിച്ചതെങ്കിലും അടച്ചിട്ട് പോവുമ്പോള്‍ പ്രശ്‌നമാവുമെന്ന് അറിഞ്ഞപ്പോള്‍ അതിനോട് സാമ്യമുള്ള ഒരു ടൈൽ എടുക്കുകയായിരുന്നു'', മാളവിക വീഡിയോയിൽ പറഞ്ഞു.

''വീട് എന്ന് പറഞ്ഞ് പണ്ട് നമ്മള്‍ വരയ്ക്കില്ലേ. അതുപോലെയൊരു ഇമേജായിരുന്നു മനസില്‍. അതുപോലെ തന്നെ വന്നിട്ടുണ്ട് എല്ലാം. വിശാലമായ നീളന്‍ വരാന്ത അമ്മയ്ക്ക് അത്ര താല്‍പര്യമില്ലായിരുന്നു. പട്ടികളൊക്കെ കയറുമെന്നായിരുന്നു പറഞ്ഞത്. അവസാനം എന്റെ നിര്‍ബന്ധത്തിന് വഴങ്ങിത്തരികയായിരുന്നു. കോളിംഗ് ബെല്ലിന് പകരമായി മണിയാണ് കൊടുത്തിട്ടുള്ളത്. കരിമ്പനയുടെ തൂണുകളാണ് ഫ്രണ്ടില്‍ കൊടുത്തിട്ടുള്ളത്. രണ്ട് പാളിയുള്ള വാതിലായിരിക്കണം എന്നാഗ്രഹിച്ചിരുന്നു. ഫര്‍ണ്ണിച്ചറുകളെല്ലാം പറഞ്ഞ് ചെയ്യിച്ചതാണ്'', മാളവിക കൂട്ടിച്ചേർത്തു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming