നടി മാളവിക കൃഷ്ണദാസ് ഒറ്റപ്പാലത്ത് പുതുതായി പണിത 'ഗുൽമോഹർ' എന്ന 2 ബിഎച്ച്കെ വീടിന്‍റെ വിശേഷങ്ങൾ പങ്കുവെക്കുന്നു.

നൃത്തവേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക കൃഷ്ണദാസ്. നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലെ സഹതാരമായ തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം ചെയ്തത്. ഒറ്റപ്പാലത്ത് പുതുതായി പണിത 2 ബിഎച്ച്‌കെ വീടിന്റെ വിശേഷങ്ങള്‍ മാളവിക തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. 'ഗുൽമോഹർ' എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്. വീടിന്റെ ബജറ്റും ഇന്റീറിയറുമൊക്കെയായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാളവിക.

''എന്തുകൊണ്ട് 2 ബിഎച്ച്‌കെ വീട് ആക്കി, ബന്ധുക്കളും സുഹൃത്തുക്കളും വരുമ്പോള്‍ സൗകര്യക്കുറവ് ഉണ്ടാവില്ലേ എന്നായിരുന്നു പലരുടെയും ചോദ്യം. ഇങ്ങനെ ഒരു വീട് പ്ലാനില്‍ ഉണ്ടായിരുന്നതല്ല. പട്ടാമ്പിയിലാണ് ഞങ്ങളുടെ വീട്. ബന്ധുക്കളും കസിന്‍സുമെല്ലാം ഒറ്റപ്പാലത്താണ്. അതുകൊണ്ട് ചെറുപ്പം മുതലേ ഒറ്റപ്പാലത്ത് ഒരു വീട് വേണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം ഒത്തു വന്നപ്പോള്‍ ചെറിയൊരു വീട് പണിതതാണ്. ഇവിടെ ഞങ്ങളങ്ങനെ സ്ഥിരതാമസം ആക്കുന്നില്ല. എപ്പോഴെങ്കിലും വരുമ്പോള്‍ നില്‍ക്കാന്‍ വേണ്ടിയാണ് പണിതത്. ബന്ധുക്കളും സുഹൃത്തുക്കളും വരുമ്പോള്‍ അഡ്ജസ്റ്റ് ചെയ്ത് നില്‍ക്കാനുള്ള സൗകര്യങ്ങളൊക്കെ ഇവിടെയുണ്ട്.

ഏറ്റവും വലിയ ചോദ്യമായിരുന്നു എത്രയാണ് വീടിന് ചെലവായത് എന്ന്. ഒരു മുപ്പത് മുപ്പതിയഞ്ച് ലക്ഷം രൂപയ്ക്കുള്ളില്‍ പണി തീർക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ, വീടിന്റെ ബേസ്‌മെന്റിന് തന്നെ പത്ത് ലക്ഷം ചെലവായി. അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. വീട് മാത്രം പണിയാന്‍ 35 ലക്ഷം ആയതേയുള്ളൂ. വീടും മൊത്തം ഇന്റീരിയറും ഫര്‍ണിച്ചറും വീട്ടുസാധനങ്ങളും എല്ലാം അടക്കം 45 - 50 ലക്ഷത്തിനുള്ളിലാണ് പണി പൂര്‍ത്തിയായത്'', മാളവിക വീഡിയോയിൽ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming