ബിഗ്ബോസ് മലയാളം സീസൺ 7 വിജയി അനുമോളെ പ്രശംസിച്ച് നടി മല്ലിക സുകുമാരൻ. 

ബിഗ്ബോസ് മലയാളം സീസൺ 7 വിജയിയും നടിയുമായ അനുമോളെ പ്രശംസിച്ച് നടി മല്ലിക സുകുമാരൻ. രണ്ടര വർഷം ഒരു ടെലിവിഷൻ പരമ്പരയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കഷ്ടപ്പെട്ട് കുടുംബം നോക്കുന്നയാളാണ് അനുമോളെന്ന് മല്ലിക പറയുന്നു. ബിഗ്ബോസിൽ ആയിരുന്ന സമയത്ത്, എന്തിനാണ് ഇങ്ങനെയൊക്കെ അടിയുണ്ടാക്കുന്നതെന്ന് അനുവിനോട് ചോദിച്ചിരുന്നതായും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''എന്തുവാ അനുമോളേ നിങ്ങളിങ്ങനെ ദേഷ്യപ്പെട്ടൊക്കെ സംസാരിക്കുന്നതെന്ന് ഞാൻ അനുമോളോട് ചോദിച്ചിട്ടുണ്ട്. ഒരു കണ്ടന്റ് പറയുമ്പോ അറിയാതെ അങ്ങനെയൊക്കെ വന്നുപോകുന്നതാ എന്നാണ് പറയാറ്. രണ്ടര വർഷം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. ബിഗ്ബോസിലേതു പോലെ തന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരയും. ചിലപ്പോൾ ഡയലോഗ് സ്പീഡിലായെന്നൊക്കെ പറയുമ്പോ അയ്യോ, ഇതാണെന്റെ കുഴപ്പം എന്നും പറഞ്ഞ് കരയും. കരച്ചിൽ‌ കുറച്ച് കൂടുതലാ. നമ്മളോട് വലിയ സ്നേഹവും ബഹുമാനവുമൊക്കെയാണ്. ഗുരുത്വമുണ്ട്.

ഒരു വലിയ ഉത്തരവാദിത്തമാണ് അവരുടെ തലയിലുള്ളത്. കാര്യമായിട്ട് അവൾ അവളുടെ കുടുംബം നോക്കുന്നുണ്ട്. രണ്ടര വർഷം ഞാനതിന് സാക്ഷിയാണ്. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും സഹോദരിയുടെ ഭർത്താവിന്റെയും അങ്ങനെ എല്ലാവരുടെയും കാര്യങ്ങൾ അവൾ വളരെ ഭംഗിയായി നോക്കുന്നുണ്ട്. അത് സമ്മതിക്കണം. അതുകൊണ്ടായിരിക്കും ദൈവം അവൾക്ക് അറിഞ്ഞുകൊണ്ട് അത്രയും കൊടുത്തതെന്ന് എനിക്കു തോന്നുന്നു. അത് ഞാൻ എപ്പോഴും അവളോട് പറയും'', മല്ലിക സുകുമാരൻ അഭിമുഖത്തിൽ പറഞ്ഞു.

മുൻപും പല അഭിമുഖങ്ങളിലും അനുമോളെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിച്ചിട്ടുണ്ട്. ''ഞാൻ കണ്ടകാലം മുതൽ എവിടെ പോയാലും അവളുടെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾ സഹോദരി, അവരുടെ ഭർത്താവ് കുഞ്ഞ്, അച്ഛൻ, അമ്മ ഒക്കെയാണ്. അച്ഛന് ആരോഗ്യപരമായി ചില പ്രശ്നങ്ങളുണ്ട്. ബിഗ് ബോസിനും ഒന്നൊന്നര കൊല്ലം മുൻപേ, ഞാൻ അറിഞ്ഞിട്ടുള്ള കാര്യമാണ്. ഷൂട്ടിംഗ് സമയത്ത് വിളിച്ചിരുത്തി ഞാൻ ഉപദേശിക്കും. കണ്ണൊക്കെ നിറഞ്ഞ് കരയാറാവും. കരയാൻ വേണ്ടിയല്ല മോളേ പറഞ്ഞതെന്ന് ഞാൻ പറയും'', എന്നാണ് മുൻപൊരു അഭിമുഖത്തിൽ‌ മല്ലിക സുകുമാരൻ പറഞ്ഞിട്ടുള്ളത്.

Asianet News Live | Pinarayi Vijayan | ED Raid | Malayalam Live News | Kerala News Updates