സീരിയൽ താരം ഗൗരി കൃഷ്ണൻ മനോജുമായുള്ള വേർപിരിയലിനെക്കുറിച്ച് പറയുന്നു
മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പൗർണമി തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണൻ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകൻ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. എന്നാൽ മനോജുമായി ഇപ്പോൾ വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ഗൗരി അടുത്തിടെ വ്ളോഗിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ഗൗരി. പുതിയ യൂട്യൂബ് വീഡിയോയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം.
മനോജ് ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങൾ വെച്ചതുകൊണ്ടല്ല തങ്ങൾ പിരിയാൻ തീരുമാനിച്ചതെന്നും തന്റെ ഇപ്പോഴത്തെ മോഡേൺ ഫോട്ടോഷൂട്ടുകൾക്കും വേർപിരിയലുമായി ബന്ധമില്ലെന്നും ഗൗരി കൃഷ്ണൻ പറയുന്നു. ''മനോജേട്ടനുമായി വീണ്ടും ഒന്നിക്കുമോ എന്നു ചോദിച്ചാൽ അതൊന്നും നമ്മുടെ കയ്യിലുള്ള കാര്യങ്ങളല്ല. അതിന് മറുപടി ഇല്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നം എന്താണെന്നു പറയാൻ താൽപര്യമില്ല. എനിക്ക് അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ വെച്ചിരുന്നത് കൊണ്ടൊന്നുമല്ല ഞങ്ങൾ പിരിഞ്ഞത്. ഞാനിപ്പോൾ മോഡേണായി ഫോട്ടോഷൂട്ട് ചെയ്യുന്നതും വിവാഹമോചനവുമായി ഒരു ബന്ധവുമില്ല. ഇപ്പോഴാണ് ഫോട്ടോഷൂട്ട് ചെയ്യാൻ പറ്റുന്ന തരത്തിലേക്ക് എന്റെ ശരീരമെത്തിയത്. നേരത്തെ എന്റെ ശരീരം വെച്ച് ഫോട്ടോഷൂട്ട് ചെയ്തിരുന്നുവെങ്കിൽ അത് വൾഗറായി തോന്നിയേനെ. ഇപ്പോൾ ബോഡി ഫിറ്റാണ്. അത്തരം ഡ്രസ് ധരിക്കുമ്പോൾ ഭംഗിയുണ്ടെന്ന് എനിക്ക് തോന്നിയതുകൊണ്ട് ചെയ്തു.
എനിക്ക് ഞാൻ തന്നെയായിരുന്നു പിന്തുണ. നമ്മുടെ ബാക്ക് ബോൺ എപ്പോഴും നമ്മൾ തന്നെയായിരിക്കണം. മറ്റൊരാളുടെ ബാക്ക് ബോണിൽ ജീവിക്കുന്നതിലും നല്ലത് ജീവിക്കാതിരിക്കുന്നതാണ്. എനിക്ക് സമാധാനം കിട്ടാത്ത സാഹചര്യത്തിൽ നിന്നും മാറി നിൽക്കുന്ന ആൾ കൂടിയാണ് ഞാൻ'', ഗൗരി കൃഷ്ണൻ വീഡിയോയിൽ പറഞ്ഞു.

