അഹാന കൃഷ്ണയുടെ കുടുംബവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ വിവാദത്തിൽ പ്രതികരണവുമായി നാദിറ മെഹ്റിൻ.

അഹാന കൃഷ്ണയും സിന്ധു കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമാണ്. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവിയുടെ ഒരു വ്ളോഗോടെയാണ് വിവാദങ്ങളുടെ തുടക്കം. ചർച്ചകൾ ഒരു വശത്ത് നടക്കുന്നതിനിടെ, ഇക്കാര്യത്തിൽ ആദ്യമായി പ്രതികരിച്ച് സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എല്ലാ വീട്ടിലും ഒരു അമ്മു വേണോ എന്ന ചർച്ചകൾ നടക്കുന്നുണ്ടെന്നും തന്റെ ജീവിതത്തിൽ എന്തായാലും ഒരു അമ്മു വേണമെന്നും സിന്ധു പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ട്രാൻസ്‍വുമണും ബിഗ്ബോസ് മുൻ മൽസരാർത്ഥിയും സോഷ്യൽ മീഡിയ താരവുമായ നാദിറ മെഹ്റിൻ. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

''അഹാനയുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ നാട്ടുകാർ അറിയണം എന്നുള്ളത് അഹാനയുടെ ആവശ്യമാണ്. അഹാനയുടെ കുടുംബത്തിനും ആ വാശിയുണ്ട്. അഹാനയ്ക്കെതിരെ ആദ്യമായിട്ടല്ല ഇത്തരത്തിൽ കമന്റുകൾ വരുന്നത്. ആ കമന്റുകൾക്കെല്ലാം മറുപടി കൊടുത്ത് ആ കുടുംബത്തിന്റെ ഫ്രെയിമിനെത്തന്നെ നശിപ്പിച്ചതായി എനിക്കു തോന്നി. ആ കുടുംബത്തിന് ഒരു സൗന്ദര്യം ഉണ്ടായിരുന്നു. ആ സൗന്ദര്യം നശിപ്പിച്ചത് ഈ മക്കൾ തന്നെയാണ്.

മുത്തശ്ശിയാണ്, പ്രായമായ സ്ത്രീയാണ്. അവർക്ക് അവരുടേതായ പരിമിതികളും പോരായ്മകളും ഉണ്ട്. ആ പോരായ്മകൾ മനസിലാക്കി പെരുമാറേണ്ടത് അഹാനയാണ്. വിദ്യാഭ്യാസം ഉള്ളയാളാണ് അഹാന. പക്ഷേ, ആ വിദ്യാഭ്യാസത്തിന്റെ ഗുണം കാണിക്കാതെ പോയി. ലൈം ലൈറ്റിൽ നിന്നും താഴോട്ടു പോകുന്നുവെന്നു തോന്നുമ്പോൾ ഇതു പറഞ്ഞാൽ റീച്ച് ഉണ്ടാകും. അതെന്റെയൊരു തോന്നലാണ്. ലൈംലൈറ്റിൽ നിൽക്കുന്നവർ സാധാരണ ചെയ്യുന്ന കാര്യമാണ് ഇതൊക്കെ. പക്ഷേ, അതിനു വേണ്ടി കുടുംബത്തെ ഇട്ടുകൊടുക്കുന്നത് മോശമാണ്'', എന്നായിരുന്നു നാദിറയുടെ പ്രതികരണം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming