ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

അനാമിക മറ്റ് പയ്യന്മാരുടെ കൂടെ കറങ്ങി നടക്കുകയും കാണാൻ പാടില്ലാത്ത സാഹചര്യങ്ങളിൽ അവളെ കാണുകയും ചെയ്തതിനെ തുടർന്ന് അനി ആദർശിനോട് അക്കാര്യം പറഞ്ഞിരിക്കുകയാണ്. ആദർശ് വിവരം അനാമികയുടെ അച്ഛനോട് പറയാൻ ഒരുങ്ങുകയാണ്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ.

ആദർശ് പറഞ്ഞ കാര്യങ്ങൾ അനാമികയുടെ അച്ഛൻ അംഗീകരിക്കാൻ തയ്യാറാവുന്നില്ല. ആദ്യം സ്വന്തം അനിയനെ നന്നാക്കണമെന്നും ശേഷം മാത്രം അനാമിയെ നന്നാക്കാൻ വന്നാൽ മതിയെന്നും അയാൾ ആദർശിനോട് പറഞ്ഞു. നന്ദുവിന്റെ പുറകെ അനി നടക്കുന്ന കാര്യം തന്നെയാണ് അനാമികയുടെ അച്ഛൻ ഉദ്ദേശിച്ചത്. അത് സത്യമായതുകൊണ്ട് തന്നെ തിരിച്ച് പറയുന്നതിന് ആദർശിന് പരിധികൾ ഉണ്ടായിരുന്നു. എന്തായാലും ഇക്കാര്യം പറഞ്ഞ് ആദർശ് ഇനി വന്ന് കാണേണ്ടതില്ലെന്ന് അനാമികയുടെ അച്ഛൻ കട്ടായം പറഞ്ഞു. വീട്ടിലെത്തിയ അനാമിക അനിയോട് ഇതെപ്പറ്റി പറയുകയും നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ വീട് വിട്ട് പോകില്ലെന്നും, എന്റെ സ്ഥാനത്തേയ്ക്ക് നന്ദുവിന് വരാൻ അവസരം കൊടുക്കില്ലെന്നും തറപ്പിച്ച് പറഞ്ഞു. എല്ലാം കൂടെ കേട്ട് ദേഷ്യം വന്നിരിപ്പാണ് അനി.

YouTube video player

അതേസമയം മൂർത്തീസ് ജ്വല്ലറിയുടെ ഒരു ബ്രാഞ്ചിൽ കള്ളക്കടത്ത് സ്വർണ്ണം വന്നിട്ടുണ്ടെന്നും അത് വിറ്റിട്ടുണ്ടെന്നും വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി എത്തിയിരിക്കുകയാണ് പോലീസ്. അഭിയ്ക്ക് പോലീസിനെ കണ്ടപ്പോഴേ കാര്യം പിടി കിട്ടി. കാരണം അവനാണ് അതിന്റെ പിന്നിൽ. പോലീസുകാർ കാര്യം ആദർശിനോട് പറഞ്ഞു. എന്നാൽ ആരാണ് ഇതിന് പിന്നിലെന്നോ ഏത് ബ്രാഞ്ചെന്നോ വ്യക്തമല്ല. എന്തായാലും അന്വേഷണവുമായി സഹകരിക്കുമെന്ന് ആദർശ് അവർക്ക് ഉറപ്പ് നൽകി. 

പോലീസുകാർ പോയ ശേഷം കലി കയറിയ ആദർശ് ഓഫീസിലെ മുഴുവൻ ജോലിക്കാരുടെ സംസാരിച്ചു. വിശ്വാസവഞ്ചന കാണിച്ചത് ആരായാലും വെറുതെ വിടില്ലെന്നും ജയിലിൽ പോകുമെന്നും വാണിങ് നൽകി. അഭിയെ ആദർശിന് പ്രത്യേകം സംശയം ഉണ്ടായിരുന്നതുകൊണ്ട് അവനെ പ്രത്യേകം വിളിച്ച് കാര്യം ചോദിച്ചു. എന്നാൽ അവൻ അല്ലെന്ന് തീർത്ത് പറഞ്ഞു. പക്ഷെ ആദർശിന് സംശയം മാറിയിട്ടില്ല. എന്തായാലും ഇത് ചെയ്തത് ആരായാലും അവർക്ക് തക്ക ശിക്ഷ നൽകുമെന്ന ഉറച്ച തീരുമാനത്തിൽ നിൽക്കുന്ന ആദർശിനെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.