ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

ആദർശുമായുള്ള ബന്ധം വേർപ്പെടുത്താം എന്ന് പറഞ്ഞ് വീട്ടിൽ പോയാൽ അച്ഛന് സംഭവിച്ചേക്കാവുന്ന ഹൃദയാഘാതം ഓർത്തിരിക്കുകയാണ് നയന. അത് കണ്ട ദേവയാനി നയനയെ ആശ്വസിപ്പിച്ചു. ഞാനെന്തായാലും എല്ലാവരോടും ഒന്നും സംസാരിച്ചു നോക്കാമെന്ന് ദേവയാനി അവളോട് പറഞ്ഞു.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ

ആദർശിനോട് നയനയുടെ കാര്യം സംസാരിക്കാൻ വന്നതാണ് ദേവയാനി. കമ്പനിയിൽ നിന്നും നയനയെ പിരിച്ചുവിട്ടാൽ നമ്മുടെ കമ്പനിക്ക് ഉണ്ടാവുന്ന നഷ്ടത്തെക്കുറിച്ച് ദേവയാനി അവനെ ഓർമിപ്പിച്ചു. നയന നല്ലൊരു ഡിസൈനർ ആണെന്നും പിരിച്ചു വിടരുതെന്നും ദേവായാനി ആവശ്യപ്പെട്ടു. എന്നാൽ നയന ഇല്ലാതിരിക്കുന്നതല്ലേ അമ്മയ്ക്ക് സന്തോഷം എന്ന് ആദർശ് തിരിച്ചു ചോദിച്ചു. തിരിച്ചു മറുപടി പറയാൻ ദേവയാനി കുറച്ച് അധികം പ്രയാസപ്പെട്ടു. തനിക്ക് അവളുമായി ഒത്തുപോകാൻ കഴിയില്ലെന്നും ബന്ധം വേർപ്പെടുത്തിയാലോ എന്ന് ആലോചിക്കുകയാണെന്നും ആദർശ് ദേവയാനിയോട് മറുപടി നൽകി. അതുകൂടി കേട്ടപ്പോൾ ദേവയാനി ഞെട്ടിത്തരിച്ചു. ഇരുവരുടെയും സംസാരം കേട്ടെത്തിയ ജയനും അജയനും ആദർശിനെയാണ് സപ്പോർട്ട് ചെയ്തത്. എന്നാൽ ദേവയാനി അവിടെനിന്ന് പോയപ്പോൾ കളി കാര്യം ആകരുതെന്ന് ജയൻ ആദർശിനെ ഓർമിപ്പിച്ചു.

YouTube video player

 എന്തായാലും ഇനി മുത്തശ്ശനോടും മുത്തശ്ശിയോടും കാര്യം പറയാം എന്ന് ദേവയാനി തീരുമാനിച്ചു. നയനയെ കമ്പനിയിൽ നിന്ന് മാറ്റരുതെന്ന്  ദേവയാനി അവരോട് പറഞ്ഞു. എന്നാൽ ഇപ്പോൾ തീരുമാനമെടുക്കേണ്ടത് ആദർശ് ആണെന്ന് മുത്തശ്ശൻ മറുപടി നൽകി. നിനക്ക് അങ്ങനെ ഒരു താല്പര്യം ഉണ്ടെങ്കിൽ അവനോട് അത് നേരിട്ട് സംസാരിക്കാനും നിന്റെ മകനും മരുമകളും വേർപെരിയരുതെന്ന് ആഗ്രഹമുണ്ടെങ്കിൽ നേരിട്ട് അവരോട് അത് പറയാനും  മുത്തശ്ശൻ ദേവിയാനിയോട് പറഞ്ഞു. ദേവയാനിയും മുത്തശ്ശനും മുത്തശ്ശിയും തമ്മിലുള്ള സംഭാഷണം ജലജ ഒളിഞ്ഞു നിന്ന് കേൾക്കുന്നുണ്ടായിരുന്നു. ആദർശും നയനയും ബന്ധം പിരിയുന്ന വക്കത്താണെന്ന് ഉറപ്പിച്ച ജലജ വേഗം ചെന്ന് ജാനകിയോടും അനാമികയോടും കാര്യം പറഞ്ഞു. അവർ ബന്ധം പിരിഞ്ഞാൽ പിന്നെ അനാമികയാവും ഈ കുടുംബത്തിലെ റാണി എന്ന് ജാനകി അനാമികയോട് പറഞ്ഞു. അത് കേട്ട് സന്തോഷിച്ചു നിൽക്കുന്ന അനാമികയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.