സീരിയൽ താരം അശ്വതി തോമസ് മൂന്നാമതും അമ്മയായി

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് അശ്വതി തോമസ്. പ്രസില്ല ജെറിൻ എന്നാണ് അശ്വതിയുടെ യഥാർത്ഥ പേര്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിലേക്ക് അശ്വതി എത്തുന്നത്. അശ്വതിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായിരുന്നു അല്‍ഫോന്‍സാമ്മ. അല്‍ഫോന്‍സാമ്മയ്ക്ക് പുറമേ കുങ്കുമപ്പൂവ് എന്ന സീരിയലിലെ കൊടും വില്ലത്തിയായ അമലയെയും മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. നാല് സീരിയലുകളില്‍ മാത്രമാണ് അശ്വതി തന്റെ കരിയറില്‍ അഭിനയിച്ചത്. കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയ താരം മാറി നില്‍ക്കുകയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ അശ്വതിയുടെ വിശേഷങ്ങൾ ആരാധകർ അറിയാറുണ്ട്. മൂന്നാമതും അമ്മയായതിന്റെ സന്തോഷമാണ് അശ്വതി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ബൈബിൾ വചനം പങ്കുവെച്ചാണ് അശ്വതി ഈ വിശേഷം അറിയിച്ചത്.

''അടുത്ത വർഷം നീ ഒരു പുത്രനെ താലോലിക്കും. അവൾ പറഞ്ഞു : ഇല്ല ദൈവപുരുഷാ, പ്രഭോ, ഈ ദാസിയോട് വ്യാജം പറയരുതേ! എലിഷാ പറഞ്ഞതുപോലെ അവൾ ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിച്ചു!'', എന്നാണ് മകന്റെ ജനനവാർത്ത അറിയിച്ചുകൊണ്ട് അശ്വതി കുറിച്ചത്. മൂത്ത മകള്‍ ജോഹാന, രണ്ടാമത്തെ മകള്‍ ബ്രിയന്ന എന്നിവർ മകനെ എടുത്തുകൊണ്ടുനിൽക്കുന്ന ഫോട്ടോയാണ് പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നത്. നിരവധിയാളുകൾ അശ്വതിക്കും കുടുംബത്തിനും ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നുണ്ട്.

ഗർഭിണിയായപ്പോൾ മുതലുള്ള വിശേഷങ്ങൾ അശ്വതി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ടായിരുന്നു. ''ഞങ്ങളുടെ കുടുംബം വലുതാകുന്നു. ഹൃദയം നിറയുന്നു. കുടുംബത്തിലെ അഞ്ചാമത്തെ അംഗം 2026ല്‍ എത്തും'', എന്നാണ് ഗർഭിണിയായ വിശേഷം ആരാധകരെ അറിയിച്ചുകൊണ്ട് താരം കുറിച്ചത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming