ദുബായിൽ അൽപ്പവസ്ത്രം ധരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് രേണു സുധി. Renu Sudhi reects against fake news.
ദുബായിൽ അല്പവസ്ത്രധാരിയായി നടന്നതിന് രേണു സുധിയെ അറസ്റ്റ് ചെയ്തുവെന്ന തരത്തിലുള്ള ചില വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു സുധി. താൻ ഇപ്പോഴും ദുബായിൽ തന്നെയാണെന്നും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നുമാണ് രേണു സുധി പറയുന്നത്.
"ചില നാണംകെട്ട വ്ലോഗർമാർ ആണ് ഇത്തരം വ്യാജവാർത്തകൾക്ക് പിന്നിൽ. എന്നെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ചിലരുടെ തമ്പ്‌നെയിൽ കണ്ടു. ഞാനിപ്പോഴും ദുബായിൽ തന്നെയാണ്. ഏപ്രിൽ രണ്ടാം തിയതിയെ നാട്ടിലേക്ക് തിരിക്കുകയുള്ളൂ. രണ്ടാം തിയതി വരെ ദുബായിൽ പ്രമോഷനുണ്ട്. ആരും എന്നെ കയറ്റി വിട്ടിട്ടില്ല." രേണു സുധി പറയുന്നു.
സബ്‌സ്‌ക്രിപ്‌ഷൻ കണ്ടന്റ്
അതേസമയം ബിഗ് ബോസ് സീസൺ 7 ന് ശേഷം ഉദ്ഘാടനങ്ങളും മ്യൂസിക് ആൽബങ്ങളും മറ്റുമായി വലിയ തിരക്കിലാണ് രേണു സുധി. ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷൻ കണ്ടന്റ് ആരംഭിച്ചതിന് വലിയ രീതിയിലുള്ള വിമർശങ്ങൾ രേണു നേരിട്ടിരുന്നു. മാസം 199 റോപായാണ് രേണുവിന്റെ സബ്‌സ്‌ക്രിപ്‌ഷൻ തുക. ഇതുവരെ 1200 ഓളം പേർ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. തന്റെ സബ്‌സ്‌ക്രിപ്‌ഷൻ കണ്ടന്റുകൾ സ്ക്രീൻഷോട്ട് എടുത്ത് പരസ്യമാക്കുന്നുവെന്ന് ആരോപിച്ച് രേണു സുധി രംഗത്തെത്തിയിരുന്നു. താൻ അതിയനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും രേണു പറഞ്ഞിരുന്നു.


