കിച്ചു സുധിയുമായുള്ള തർക്കത്തെ തുടർന്ന് രേണു വീണ്ടും വിമർശനങ്ങൾ നേരിടുന്നു. കാര്യങ്ങള്‍ അറിയാതെ കുറ്റപ്പെടുത്താനാണ് പലരും ശ്രമിക്കുന്നതെന്ന് രേണു പറയുന്നു.

രുകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾ നേരിട്ട ആളാണ് രേണു സുധി. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് തനിക്ക് കാൻസർ ആണെന്ന് രേണു വെളിപ്പെടുത്തിയതിന് പിന്നാലെ പരിസഹിച്ചവർ തന്നെ അവർക്ക് വേണ്ടി ആശ്വാസവാക്കുകളുമായി എത്തി. എന്നാൽ കഴിഞ്ഞ ദിവസം കിച്ചു സുധി നടത്തിയ ചില വെളിപ്പെടുത്തലും പിന്നാലെ രേണു നൽകിയ മറുപടിയും വീണ്ടും രൂക്ഷവിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഒന്നും അറിയാതെയാണ് തന്നെ സോഷ്യൽ മീഡിയയിൽ പലരും കുറ്റപ്പെടുത്തുന്നതെന്ന് പറയുകയാണ് രേണു സുധി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാൻസർ രോ​ഗിയായ താൻ എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് അറിയാമോന്ന് ചോദിച്ച രേണു, തന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ് ഡോക്ടര്‍ പറഞ്ഞത് എത്രയെന്ന് പോലും കുറ്റപ്പെടുത്തുന്നവർക്ക് അറിയില്ലെന്നും പറഞ്ഞു. നിങ്ങളെല്ലാവരും കരുതുമ്പോലെ അല്ല തന്റെ അസുഖമെന്നും രേണു പറയുന്നുണ്ട്. കിച്ചുവിനുള്ള മറുപടി വീഡിയോയിലാണ് രേണുവിന്റെ പ്രതികരണം.

"കാന്‍സര്‍ രോഗിയായ എന്‍റെ മനസ് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്‍റെ മനസിനെ വേദനിപ്പിക്കരുതെന്നാണ് എല്ലാവരോടും ഡോക്ടേഴ്സ് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല എന്‍റെ അസുഖം. നിങ്ങളുടെ വിചാരം ബ്രസ്റ്റ് കാന്‍സര്‍ ആണെന്നാണ്. അത് മാത്രമല്ല എന്‍റെ അസുഖം. എന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ് ഡോക്ടര്‍ പറഞ്ഞത് എത്രയെന്ന് പോലും നിങ്ങള്‍ക്ക് അറിയില്ല. അതൊന്നും അറിയാതെയാണ് സോഷ്യല്‍ മീഡിയയില്‍ കിടന്ന് എന്നെ കുറ്റപ്പെടുത്തുന്നത്", എന്നായിരുന്നു രേണുവിന്റെ വാക്കുകൾ.

താനും രേണുവുമായി പിരിയാനുള്ള കാരണം ഒരു സബ്സ്ക്രിപ്ഷൻ വീഡിയോ ആണെന്നതടക്കമുള്ള കാര്യങ്ങളാണ് കിച്ചു കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നാലെ കിച്ചുവിനെ കുറിച്ച് തനിക്ക് പല കാര്യങ്ങളും അറിയാമെന്നും ഭാവിയെ വരെ അത് ബാധിക്കുമെന്നും രേണു പറഞ്ഞു. തന്നെ ഇനി കിച്ചു, അമ്മയെന്ന് വിളിക്കേണ്ടെന്ന് പറഞ്ഞ രേണു, താൻ മരിച്ചാൽ പോലും വന്ന് കാണരുതെന്നും പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming