ബിഗ് ബോസ് താരം ആർജെ ബിൻസി തന്റെ പിറന്നാൾ ദിനത്തിൽ മാതാപിതാക്കൾക്ക് റോയൽ എൻഫീൽഡ് ഹണ്ടർ 350 ബൈക്ക് സർപ്രൈസ് സമ്മാനമായി നൽകി. പിറന്നാളിന് സമ്മാനം സ്വീകരിക്കുന്നതിന് പകരം മാതാപിതാക്കളെ ഞെട്ടിച്ചാണ് ബിൻസി ആഘോഷം വ്യത്യസ്തമാക്കിയത്.

ബിഗ്ബോസ് മലയാളം സീസൺ 7 ലൂടെ പലർക്കും സുപരിചിതയായ വ്യക്തിയാണ് ആർജെ ബിൻസി. അവതാരകരെ കണ്ടെത്താനുള്ള സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെയാണ് ബിൻസി ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ്ബോസിലൂടെ കൂടുതൽ പ്രശസ്തയാകുകയായിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമാണ് ബിൻസി. കുടുംബാംഗങ്ങൾക്കും ബിഗ്ബോസ് സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ബിൻസിയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ആദ്യമായാണ് ഇത്തരത്തിൽ താൻ പിറന്നാൾ ആഘോഷിക്കുന്നതെന്ന് ബിൻസി പറയുന്നു. ബിൻസിയുടെ പിറന്നാളിന് പാട്ടു പാടി, ബിൻസിയെക്കുറിച്ച് വികാരാധീനയായി സംസാരിക്കുന്ന ഉറ്റസുഹൃത്തും ബിഗ്ബോസ് താരവുമായ ശൈത്യ സന്തോഷിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പിറന്നാൾ ദിനത്തിൽ തന്റെ അച്ഛനും അമ്മക്കും റോയൽ എൻഫീൽഡിന്റെ 'ഹണ്ടർ 350' ബൈക്ക് ആണ് ബിൻസി സർപ്രൈസ് സമ്മാനമായി കൊടുത്തിരിക്കുന്നത്. സാധാരണയായി പിറന്നാൾ ആഘോഷിക്കുന്നയാൾ‌ക്കാണ് സമ്മാനം ലഭിക്കാറുള്ളതെന്നും എന്നാൽ മകൾ തങ്ങളെ ഞെട്ടിച്ചെന്നുമായിരുന്നു ബിൻസിയുടെ അച്ഛന്റെ പ്രതികരണം. ''ഈ മോഡൽ കേരളത്തിൽ 20 എണ്ണം മാത്രമേ ഇറങ്ങിയിട്ടുള്ളൂ എന്നാണ് റോയൽ എൻഫീൽഡിൽ അന്വേഷിച്ചപ്പോൾ പറഞ്ഞത്. പുതിയ മോഡലാണ്. ഹണ്ടർ മൂൺഷോട്ട് വൈറ്റ് എന്നു പറയും. വൈറ്റ് കളറിൽ ഗ്രാഫിക്സ് ഒക്കെ വന്നിട്ടുള്ള ഒരടിപൊളി വണ്ടിയാണ്. കേരളത്തിൽ ഇപ്പോൾ 10 പേരേ ഈ വണ്ടി എടുത്തിട്ടുള്ളൂ. അതിലൊരാളായി ഞങ്ങളും'', എന്നാണ് ബിൻസി സ്റ്റേജിൽ വെച്ച് പറഞ്ഞത്.

പിറന്നാളിന് എനിക്ക് ഒരുപാട് ഗിഫ്റ്റുകൾ കിട്ടി. അതൊന്നും ഞാൻ അൺബോക്സ് ചെയ്തിട്ടില്ല. പക്ഷേ ഞാൻ എന്റെ ചാച്ചനും അമ്മക്കും ഒരു ഗിഫ്റ്റ് കൊടുത്തു, ഹണ്ടർ 350. കഴിഞ്ഞ മാസം ഇറങ്ങിയ വണ്ടിയാണ്. പിന്നെ ഞങ്ങളെല്ലാവരും ചേർന്നാണ് എന്റെ യൂട്യൂബ് പ്ലേ ബട്ടൺ അൺബോക്സ് ചെയ്തത്. അതിലും ഒരുപാട് സന്തോഷമുണ്ട്'', എന്നായിരുന്നു പുറത്തിറങ്ങിയ ശേഷം ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ബിൻസി പ്രതികരിച്ചത്.

YouTube video player