റേഡിയോ ജോക്കിയിൽ നിന്നും അവതാരകനായും നടനായും മാറിയ ആർജെ മാത്തുക്കുട്ടി ഭാര്യ ഡോ. എലിസബത്തിന് നേർന്ന ജന്മദിനാശംസയാണ് ശ്രദ്ധ നേടുന്നത്.
റേഡിയോയിലൂടെ പ്രശസ്തനായ ആളാണ് ആർജെ മാത്തുകുട്ടി. പിന്നീട് ജനപ്രിയ അവതാരകനായും സംവിധായകനായും നടനായുമെല്ലാം മാറി. അരുൺ മാത്യു എന്നാണ് ആർജെ മാത്തുക്കുട്ടിയുടെ യഥാർത്ഥ പേര്. റേഡിയോ ജോക്കിയിൽ നിന്നും ടെലിവിഷൻ അവതാരകനിലേക്കും പലവിധ റിയാലിറ്റി ഷോകളിലും മലയാള ചലച്ചിത്രരംഗത്ത് അഭിനേതാവ് എന്ന നിലയിലും മാത്തുക്കുട്ടി പ്രശസ്തനാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് മാത്തുക്കുട്ടിയും ഭാര്യ ഡോ. എലിസബത്ത് ഷാജിയും. രണ്ട് ആണ്‍ മക്കളാണ് മാത്തുക്കുട്ടിക്കും എലിസബത്തിനുമുള്ളത്. ഇപ്പോഴിതാ എലിസബത്തിന്റെ ജൻമദിനത്തിൽ മാത്തുക്കുട്ടി പങ്കുവച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. പതിവായി ഭാര്യയുടെ പിറന്നാൾ താൻ മറക്കാറുണ്ടെന്ന് മാത്തുക്കുട്ടി പറയുന്നു.
''പണ്ട് നിന്റെ വീടിന്റെ മുന്നിലൂടെ ഇടം കണ്ണിട്ട് പോവുന്ന കാലത്ത് നിന്റെ റൂമിലെ വെട്ടം കാണുമ്പോ ''ആ വെളിച്ചം ഞാനാണ്'' എന്ന് നീ ഡയലോഗ് അടിക്കാറുണ്ടെങ്കിലും... പില്‍ക്കാലത്ത് എന്റെ ലൈഫില്‍ നീയിങ്ങനെ മഠത്തിപ്പടിയിലെ മാസ് ലൈറ്റ് പോലെ കത്തിക്കിടക്കും (ഇടക്കിടക്ക് പവര്‍ കട്ട് ഉണ്ടാവാറുണ്ട്. കേരളമല്ലേ...) എന്ന് വിശ്വസിക്കാന്‍ വെല്യ പാടായിരുന്നു. പക്ഷേ, എന്നിട്ടും.. ഷിക്കാഗോയിലെ വിവേകാനന്ദന്റെ പ്രസംഗത്തിന്റെ വാര്‍ഷികം മുതല്‍ക്ക് അഗത ക്രിസ്റ്റിയുടെ ജന്മദിനം വരെ റീല് ചെയ്യുന്ന എനിക്ക് നിന്റെ പിറന്നാൾ എങ്ങനെ ''കറക്റ്റ് ആയി മറന്ന് പോവുന്നു'' എന്നുള്ളത് ഇന്നും എനിക്ക് ചുരുളഴിയാത്ത ഒരു രഹസ്യമാണ്. ഈ വൈകിയ വേളയില്‍ പതിവ് പോലെ ഈ വര്‍ഷവും അതിന് ക്ഷമ ചോദിച്ച് കൊണ്ട്.. എന്റെ വെളിച്ചമേ.. Belated Happy birthday.. അടുത്ത വർഷം ഞാന്‍ പൊളിക്കും'', എന്നാണ് ഭാര്യ എലിസബത്തിന്റെ മനോഹരമായ വീഡിയോയ്‌ക്കൊപ്പം മാത്തുക്കുട്ടി കുറിച്ചത്.
