മറ്റുള്ളവരുടെ ഇഷ്ടക്കേടുകൾ കാര്യമാക്കാതെ താൻ രണ്ടും ധരിക്കുമെന്നും ചിത്രങ്ങൾ സഹിതം പങ്കുവെച്ച പോസ്റ്റിൽ സൗമ്യ വ്യക്തമാക്കി.

'ലേഡീസ് റൂം' എന്ന പരമ്പരയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വി.എസ്. സൗമ്യ. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'ടീച്ചറമ്മ' എന്ന സീരിയലിലെ കനി എന്ന കഥാപാത്രത്തെയാണ് സൗമ്യ അവതരിപ്പിക്കുന്നത്. ഒരു ഫിറ്റ്നസ് ട്രെയ്നർ കൂടിയാണ് സൗമ്യ. സൗമ്യ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പും ശ്രദ്ധ നേടുകയാണ്. സാരിയും മുണ്ടും ധരിക്കാൻ ഇഷ്‍ടമുള്ളയാണ് താനെന്നാണ് സൗമ്യ പോസ്റ്റിൽ പറയുന്നത്.

''സ്ത്രീ ആകാൻ സാരിയും, പുരുഷുവാകാൻ മുണ്ടും... എന്നല്ല സാരിയുടെ ഭംഗി മുണ്ടിനും, മുണ്ടിന്റെ ഭംഗി സാരിക്കും ഇല്ലാത്തകൊണ്ട്, ആ രണ്ട് വ്യത്യസ്തമായ സ്റ്റൈലിനോട് ഉള്ള അടങ്ങാത്ത പ്രണയം... അവളെ ഓരോ സമയത്ത് ഓരോ വേഷം കെട്ടിച്ചു. അവളുടെ ഇഷ്ടം പലരുടെയും ഇഷ്ടക്കേടായാലും അവൾ പിന്നെയും മുണ്ടും സാരിയും മാറി മാറി ഉടുത്തുകൊണ്ടിരുന്നു. അപ്പോ നന്ദി നമസ്കാരം'', എന്നാണ് സൗമ്യ പോസ്റ്റിൽ പറയുന്നത്. സാരിയം മുണ്ടും ധരിച്ചു നിൽക്കുന്ന ചിത്രങ്ങളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

''മുണ്ട് ഉടുത്ത് ലാലേട്ടൻ മാതിരി ഒന്ന് ചരിഞ്ഞു കറങ്ങി ഒരു വീഡിയോ ചെയ്യുക...സാരി ഉടുത്ത് ശോഭന പോലെ നടക്കുക... രണ്ടായാലും നല്ല ഐശ്വര്യം ആണ്....'', എന്നാണ് പോസ്റ്റിനു താഴെ ആരാധകരിൽ ഒരാളുടെ കമന്റ്. മുണ്ടും ഷർട്ടും ധരിച്ച ഫോട്ടോ കിടുവാണെന്ന് പറയുന്നവരുമുണ്ട്. കനിക്കുട്ടിക്ക് ഏതു വേഷവും അടിപൊളിയാണെന്നു പറയുന്നവരെയും കമന്റ് ബോക്സിൽ കാണാം.

കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിയാണ് സൗമ്യ. പാല അൽഫോൺസ കോളജിൽ ബി.കോം പഠനം പൂർത്തിയാക്കിയ ശേഷമാണ് അഭിനയരംഗത്തേക്കെത്തുന്നത്. സൗമ്യയുടെ ഇൻസ്റ്റഗ്രാം വിഡിയോകൾ കണ്ടാണ് 'ലേഡീസ് റൂമി'ന്റെ സംവിധായകൻ സീരിയലിലേക്ക് വിളിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News