വി എസ് സൗമ്യ പങ്കുവെച്ച ഫോട്ടോയും കുറിപ്പും ശ്രദ്ധയാകര്‍ഷിക്കുന്നു.
'ലേഡീസ് റൂം' എന്ന പരമ്പരയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വി എസ് സൗമ്യ. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'ടീച്ചറമ്മ' എന്ന സീരിയലിലെ കനി എന്ന കഥാപാത്രത്തെയാണ് സൗമ്യ അവതരിപ്പിക്കുന്നത്. ഒരു ഫിറ്റ്നസ് ട്രെയ്നർ കൂടിയാണ് സൗമ്യ. സുഹൃത്തും നടിയുമായ അശ്വതി എസ്. നായർക്കൊപ്പം സൗമ്യ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രവും ശ്രദ്ധിക്കപ്പെടുകയാണ്. ''രണ്ട് പെൺകുട്ടികൾ തമ്മിൽ ഉള്ള ബന്ധത്തെ ... സുഹൃത്ത് ബന്ധമെന്നും, വിളിക്കാം... മറന്നു പോയ സമൂഹത്തിൽ നിന്നും വീണ്ടുമിതാ ഒരു പെണ്ണ്സുഹൃത്തുക്കൾ കൂടി'' എന്നാണ് അശ്വതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൗമ്യ കുറിച്ചത്.
നിരവധി പേരാണ് സൗമ്യ പങ്കുവെച്ച പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ''നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നിങ്ങൾ ജീവിക്കുക അവരവരുടെ സ്വാതന്ത്ര്യമാണ് ഇത് ഇന്ത്യ മഹാരാജ്യമാണ് എങ്ങനെ വേണമെങ്കിലും ജീവിക്കൂ'', എന്നാണ് ഒരാളുടെ കമന്റ്. ''ആത്മാർത്ഥമായ ഒരു സുഹൃത്ത്, അത് ആണായാലും പെണ്ണായാലും... നല്ലതാ'', എന്നാണ് മറ്റൊരാളുടെ കമന്റ്. ''എന്നും നല്ല ബെസ്റ്റ് ഫ്രെണ്ട്സ് ആയിരിക്കട്ടെ'', എന്ന ആശംസകളും കമന്റ് ബോക്സിൽ കാണാം. കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിയാണ് സൗമ്യ. പാല അൽഫോൺസ കോളജിൽ ബി.കോം പഠനം പൂർത്തിയാക്കിയ ശേഷമാണ് അഭിനയരംഗത്തേക്കെത്തുന്നത്. സൗമ്യയുടെ ഇൻസ്റ്റഗ്രാം വിഡിയോകൾ കണ്ടാണ് 'ലേഡീസ് റൂമി'ന്റെ സംവിധായകൻ സീരിയലിലേക്ക് വിളിക്കുന്നത്.
‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് അശ്വതി. പരമ്പരയിൽ പൂജ ജയറാം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വീഡിയോ ജോക്കിയായായിട്ടാണ് അശ്വതി കരിയർ ആരംഭിച്ചത്. സൂര്യ ടിവിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരിക്കെയാണ് ഉപ്പും മുളകിൽ അവസരം ലഭിക്കുന്നത്.


