സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീട്ടുജോലി ചെയ്യുന്ന വീഡിയോകളെ ചൊല്ലിയുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സൗഭാഗ്യ വെങ്കിടേഷ്.

മലയാളികൾക്ക് സുപരിചിതരായ താര ദമ്പതികളാണ് താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന അർജുനെ സൗഭാഗ്യ പിന്നീട് ജീവിതപങ്കാളിയാക്കുകയായിരുന്നു. മിനിസ്‌ക്രീനിൽ സജീവമാണ് അർജുൻ. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. വീട്ടിലെ ജോലികളും വളർത്തുമൃഗങ്ങളുടെ കാര്യങ്ങളും ഉൾപ്പെടെയുള്ള ജോലികൾ ഒറ്റയ്ക്ക് ചെയ്യുന്ന വീഡിയോ സൗഭാഗ്യ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

''പ്രോഗ്രസീവ് ചിന്താഗതിക്കാരെന്ന് പറയപ്പെടുന്ന, നമുക്ക് കൂടി ഇഷ്ടപ്പെടുന്നവർ ആണ് എനിക്ക് വീട്ടിലെ ജോലികൾ ചെയ്തിരിക്കുന്ന ഭാര്യ എന്ന് എന്നെ ചിത്രീകരിച്ച് നെഗറ്റീവുണ്ടാക്കിയത്. പുരോഗമന ചിന്താഗതിക്കാർ മറ്റൊരാളെ വലിച്ച് താഴെയിടില്ലല്ലോ. എന്നാൽ ഇവർ എന്നെ ഒരു ഐഡിയൽ വൈഫ് എന്ന ലേബലിലാക്കി. പക്ഷേ, ഞാൻ അങ്ങനെയല്ല. അവർക്കൊരു കോണ്ടെന്റ് വേണം. എന്റെ റിയാക്ഷൻ വീഡിയോ ചെയ്ത ആളുണ്ടായിരുന്നു. ആ വീഡിയോയിൽ ഇതൊന്നും മെെൻഡ് ചെയ്യേണ്ട നമുക്ക് ജോലി ചെയ്യാം എന്ന് ഞാൻ പറയുന്നുണ്ട്. ഈ പറഞ്ഞ ഭാഗം മാത്രം കട്ട് ചെയ്ത് പുള്ളി എനിക്ക് ഭയങ്കര നെഗറ്റീവുണ്ടാക്കി. എനിക്കത് ഷോക്കായി.

ഇന്നത്തെ തലമുറയിൽ പുരോഗമന ചിന്താഗതിക്കാരാണ് ഒരാളെ പിടിച്ച് താഴെയിടാൻ നോക്കുന്നത്. എല്ലാവർക്കും വേണ്ടത് സംസാരിക്കുന്നതിലെ കറക്റ്റ്നെസും മറ്റുമാണ്. എന്ത് വാക്ക് പറഞ്ഞാലും പുരോഗമന ചിന്താഗതിക്കാരെ നമ്മൾ പേടിക്കണം. ഞാൻ എനിക്കിഷ്ടമുള്ള ജോലിയാണ് ചെയ്യുന്നത്. നമ്മുടെ വീട്ടിലെ ജോലി നമ്മൾ ചെയ്യുന്നതിൽ എന്താണ് തെറ്റ്. അതൊരു അടിസ്ഥാനകാര്യമാണ്. ജോലിക്കാരെ വെയ്ക്കാൻ പറ്റുന്നവർ അതു ചെയ്തോ എന്നും ‍ഞാൻ പറയുന്നുണ്ട്. അല്ലാതെ ഇതുപോലെ തന്നെ എല്ലാവരും ചെയ്യണം എന്നൊന്നും പറയുന്നില്ല. പുള്ളി ആ ഭാഗം കട്ട് ചെയ്തു. ആ പുള്ളിയുടെ വീഡിയോകളും ആശയങ്ങളും ഇഷ്ടമുള്ളയാളായിരുന്നു ഞാൻ'', സൗഭാഗ്യ വീഡിയോയിൽ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming