ലോകസുന്ദരിപട്ടമാണ് ലക്ഷ്യംസിനിമയിലേക്ക് വരുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അനുക്രീതി വാസ്

ലോകസുന്ദരിപട്ടം ഇന്ത്യയുടെ പേരില്‍ നിലനിർത്താനാണ് ഇനി ശ്രമമെന്ന് മിസ് ഇന്ത്യ അനുക്രീതി വാസ്. സിനിമയിലേക്ക് വരുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അനുക്രീതി വാസ് പറഞ്ഞു.

മിസ് ഇന്ത്യ പുരസ്കാരത്തിന്‍റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴും അനുക്രീതി വാസ് പറഞ്ഞുതുടങ്ങിയത് അമ്മയെ പറ്റിയാണ്. അമ്മക്ക് നന്ദി.. പെണ്‍കുട്ടിയെ ഒറ്റക്ക് വളർത്തുന്നത് തന്നെ വലിയ കാര്യം..അതിലുപരി നിന്‍റെ സ്വപ്നം എന്താണെങ്കിലും അത് ചെയ്യൂ എന്ന് പറഞ്ഞാണ് വളർത്തിയത്- അനുക്രീതി വാസ് പറയുന്നു. മുന്നിലുള്ള ലക്ഷ്യം ഒന്നും ചൈനയില്‍ നടക്കുന്ന ലോകസുന്ദരിമത്സരം മാത്രം... ഇപ്പോള്‍ മറ്റൊന്നും ആലോചനയിലില്ല..ഇനി നാളെ എന്താണ് ഉണ്ടാവുക എന്ന് പറയാനാവില്ല....സാഹചര്യങ്ങള്‍ വരുന്ന മുറക്ക് എല്ലാം തീരുമാനിക്കും- അനൂക്രീതി വാസ് പറയുന്നു. ഇടത്തരം കുടുംബത്തിലാണ് താൻ വളർന്നത്..തനിക്ക് ഈ നേട്ടത്തിലെത്താമെങ്കില്‍ ആർക്കും സാധിക്കുന്നതേയുള്ളൂ ഇതെല്ലാം...ട്രാൻസ്ജൻഡർ വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രയത്നിക്കുമെന്നും അനുക്രീതി പറഞ്ഞു.

തിരുച്ചിറപ്പിള്ളിയാണ് അനുക്രീതിയുടെ സ്വദേശം..ചെന്നൈ ലയോള കോളേജിലെ ബി എ ഫ്രഞ്ച് വിദ്യാർത്ഥിനിയാണ് അനുക്രീതി.