പ്യൂട്ടോറിക്കയിൽ നിന്നുള്ള സ്റ്റെഫാനി ദെൽ വല്ലേ ലോക സുന്ദരി. ഡൊമിനികൻ റിപ്പബ്ലിക്കിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള സുന്ദരികളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.
19 കാരിയായ സ്റ്റെഫാനി ന്യൂയോർക്കിലെ പേസ് സർവ്വകലാശാലയിൽ കമ്മ്യൂണിക്കേഷൻ ബിരുദ വിദ്യാർത്ഥിയാണ്. 1975ൽ വിൽനെലിയ മെർസെഡ് ലോക സുന്ദരി പട്ടം നേടിയതിനുശേഷം ഇതാദ്യമായാണ് പ്യൂട്ടോറിക്കയില്‍‌ നിന്നുള്ളയാൾ തെരഞ്ഞെടുക്കപ്പെടുന്നത്.

അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിലെ വേദി. ലോക സുന്ദരിയാകാൻ അവസാന റൗണ്ടിലെത്തിയത് പ്യൂർട്ടോറിക്ക, കെനിയ ഫിളിപ്പൈൻസ്, ഡൊമിനിക്കൻ റിപ്പബ്ലിക് ഏവരും കാത്തിരുന്ന പ്രഖ്യാപനം പിന്നാലെ. 19 കാരിയായ സ്റ്റെഫാനി ലോകസുന്ദരിയായി. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യുന്ന സ്റ്റെഫാനി അഴകിലും  അറിവിലും വിധികർത്താക്കളെ വിസ്മയിപ്പിച്ചു. ഡൊമിനികൻ റിപ്പബ്ലികിൽ നിന്നുള്ള യാരിട്സ മിഗുലിന, ഇന്തോനേഷ്യയിൽ നിന്നുള്ള  നടാഷ മാനുവേല  എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

കഴിഞ്ഞതവണത്തെ ലോകസുന്ദരി സ്പെയിനിന്റെ മിരിയ ലാലാഗുണ , സ്റ്റെഫാനിയെ കിരീടം അണിയിച്ചു.  നേട്ടം വലിയ ഉത്തരവാദിത്തമാണെന്ന് സ്റ്റെഫാനി പ്രതികരിച്ചു.  1975ൽ വിൽനെലിയ മെർസെഡ് ലോക സുന്ദരി പട്ടം നേടിയതിനുശേഷം ഇതാദ്യമായാണ്പോർട്ടോ റിക്കോയിൽ നിന്നുള്ളയാൾ തെരഞ്ഞെടുക്കപ്പെടുന്നത്.