വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത മിത്ര കുര്യന്‍ വീണ്ടും സിനിമയിലേക്ക്. കവടിയും എന്ന സിനിമയിലാണ് മിത്ര കുര്യന്‍ അഭിനയിക്കുന്നത്.
തമിഴ് നടന്‍ ശ്രീകാന്താണ് നായകന്‍. അരുണ്‍ നിശ്ചലാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ മറ്റ് വിവരങ്ങള്‍ പുറത്തുവരുന്നതേ ഉള്ളൂ.
ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മിത്ര കുര്യന്‍ സിനിമയിലെത്തിയത്. ദിലീപ് നായകനായ ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോളും മിത്രതന്നെയായിരുന്നു ആ വേഷം ചെയ്തത്.
