പ്രേക്ഷകരെ ആവേശം കൊള്ളിച്ച പോണ്‍ താരം മിയ ഖലീഫ മലയാളത്തിലെത്തുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ച ഹിറ്റ് ചിത്രം ചങ്കിസിന്‍റെ രണ്ടാം ഭാഗത്തിലായിരിക്കും മിയ മലയാളത്തിലേക്ക് എത്തുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് വെളിപ്പെടുത്തിയത്.

 കാരക്ടര്‍ റോളിലായിരിക്കും മിയ മലയാളത്തിലേക്ക് എത്തുക. താരത്തിന്‍റെ ഐറ്റം സോങും ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന്‍ പറഞ്ഞു. മിയ മലയാളത്തിലേക്ക് എത്തുന്നതിന്‍റെ അവസാന ഘട്ട ചര്‍ച്ച ബാക്കിയുണ്ടെന്നും ഒമര്‍ ലുലു വ്യക്തമാക്കി. ബോളിവുഡ് കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.

ആദ്യഭാഗത്തിന്‍റെ മികച്ച വിജയത്തിന് ശേഷമാണ് ചങ്കിസിന്‍റെ രണ്ടാം ഭാഗം പുറത്തിറക്കുന്നത്. ഹണിറോസ് തന്നെയാവും രണ്ടാം ഭാഗത്തിലും നായിക. അതേസമയം മറ്റ് താരങ്ങളെ കുറിച്ച് തീരുമാനമായിട്ടില്ല. ചങ്കസ് 2 ദ് കണ്‍ക്ലൂഷന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

ആദ്യഭാഗത്തിന്‍റെ തിരക്കഥ ഒരുക്കിയ സാരംഗും സനൂപും തന്നെയാണ് രണ്ടാം ചങ്സ് ടുവിന്‍റെയും രചന നിര്‍വഹിക്കുന്നത്. ഓണം റിലീസിനാകും ചിത്രം തിയേറ്റുകളില്‍ എത്തുക. ഒരു അഡാര്‍ ലവ് ആണ് ഒമറിന്റെ അടുത്ത ചിത്രം.