ആവേശത്തോടെയാണ് ജനപ്രതിനിധികള്‍ സിനിമ കണ്ടത്

കേരളക്കരയാകെ ഇപ്പോള്‍ സുഡു തരംഗമാണ്. നവാഗതനായ സക്കരിയ അണിയിച്ചൊരുക്കിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം മലപ്പുറത്തെ ഫുട്‌ബോളിന്റെയും സ്‌നേഹ ബന്ധങ്ങളുടെയും കഥ പറഞ്ഞ് തിയേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ്.

കാണികളുടെ ഹൃദയം കവര്‍ന്ന സാമുവല്‍ എബിയോള റോബിന്‍സണിനെ കാണാന്‍ ഭരണപ്രതിപക്ഷാംഗങ്ങളും തിയേറ്ററുകളില്‍ എത്തി. തിരുവനന്തപുരത്തെ കൈരളി തിയേറ്റില്‍ പ്രത്യേക പ്രദര്‍ശനത്തിലാണ് മന്ത്രിമാരും എംഎല്‍എമാരും കൂട്ടത്തോടെ എത്തിയത്. 

 താരത്തിളക്കമില്ലാത്ത സുഡാനിയെ കാണാന്‍ രാഷ്ട്രീയ താരനിര ഒന്നിച്ചാണ് എത്തിയത്. മലബാറിന്റെ ഫുട്‌ബോള്‍ ആവേശം നിറച്ച ചിത്രത്തിന്‍ കക്ഷിഭേദമില്ലാതെയാണ് ചിത്രത്തിന് മാര്‍ക്കിട്ടത്.