കോൽക്കത്ത: നടിയുമായും മിസ് ഇന്ത്യ ഫൈനലിസ്റ്റും ടെലിവിഷന്‍ അവതാരകയുമായ സോണിക ചൗഹാന്‍ കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാവിലെ കോല്‍ക്കത്തയിലെ രാഷ്ബിഹാരി അവന്യുവില്‍ വച്ചായിരുന്നു അപകടം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സോണികയുടെ സുഹൃത്തും ടെലവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകായിരുന്നുവെന്നാണ് വിവരം. ഇരുവരെയും ഉടനെ ആശുത്രിയിൽ എത്തിച്ചുവെങ്കിലും സോണികയുടെ ജീവൻ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ പരിക്കേറ്റ വിക്രം ചാറ്റര്‍ജി ചികിത്സയിലാണ്.

കോല്‍ക്കത്ത സ്വദേശിയായ സോണിക പ്രോ കബഡിലീഗിന്‍റെ അവതാരകയായിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും സോണിക അഭിനയിച്ചിട്ടുണ്ട്.