ചെന്നൈ സ്വദേശിയായ സംവിധായകനെതിരെ പരാതി

മുംബൈ: പ്രമുഖ മോഡല്‍ അവന്തിക ഗോഖറിന്‍റെ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനെതിരെ കേസ്. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത് സംവിധായകനാണെന്ന് ചൂണ്ടിക്കാട്ടി മോഡല്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഒരു വെബ് സീരീസിന് വേണ്ടി പൂര്‍ണ നഗ്നയായി എടുത്ത ചിത്രങ്ങള്‍ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ ലീക്ക് ആയത്. ചെന്നൈയില്‍ നിന്നുള്ള സംവിധായകനാണ് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തത്. ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തെന്നാണ് സംവിധായകന്‍ പറഞ്ഞത്. പിന്നെങ്ങനെ തന്‍റെ നഗ്ന ചിത്രങ്ങള്‍ പുറത്ത് വരുമെന്നാണ് മോഡല്‍ ചോദിക്കുന്നത്. സിനിമാ മേഖല ഒന്നാകെ കാസ്റ്റിംഗ് കൗച്ച് വിഷയത്തില്‍ പ്രതിസന്ധിയിലായിരിക്കെയാണ് മറ്റൊരു വിവാദം കൂടി ഉയരുന്നത്.