ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളില്‍ പിന്തുണ തേടി മോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. സ്വച്ഛഭാരത് പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ദശലക്ഷക്കണക്കിനു പേരെ പദ്ധതിയിലേക്ക് ആകർഷിക്കാനുമാകും. അതിനാലാണ് മോഹന്‍ലാലിനെ പദ്ധതിയിലേക്ക് ക്ഷണിക്കുന്നതെന്നും ഇതിനു വേണ്ടി അൽപസമയം ചെലവഴിക്കാൻ തയാറാകണമെന്നും മോദി കത്തില്‍ ആവശ്യപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെപ്റ്റംബർ 15ന് ആരംഭിച്ച് ഒക്ടോബര്‍ രണ്ടിന് അവസാനിക്കുന്ന സ്വച്‌‌ഛ്ത ഹി സേവ (ശുചിത്വം സേവനമാണ്) പരിപാടിയിലേക്കാണ് മോഹന്‍ലാലിനെ ക്ഷണിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഇതിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ട്. കേരളത്തിലെ പ്രചരണത്തിനാണ് മോഹന്‍ലാലിന്റെ പിന്തുണ തേടിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഇശ്വരി ഗഞ്ജ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാഷ്ട്രപതി റാം നാഥ് കോവിന്ദ് പദ്ധതി ഉദ്ഘാടനം ചെയ്തു.