മോഹന്‍ലാലും പുലിയും തമ്മിലെ ആക്ഷന്‍രംഗങ്ങള്‍ തന്നെയാണ് മുരുകന്റെ ഹൈലൈറ്റ്. ദൃശ്യത്തിന്റെയും ഒപ്പത്തിന്റെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ പുലി മുരുകന്‍ തകര്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. ആദ്യ ദിനം തന്നെ തീയറ്റര്‍ ഇളക്കി മറിച്ച പുലിമുരുഗന് ആക്ഷന്‍ മാസ് എന്റര്‍ടെയിനര്‍ എന്ന സര്‍ട്ടിഫിക്കറ്റും ആരാധകര്‍ നല്‍കി കഴിഞ്ഞു.

ഈ വിജയത്തില്‍, ഏറെ സന്തുഷ്ടനാണ് മോഹന്‍ലാല്‍.

ഏഷ്യാനെറ്റ് ന്യൂസിനോട് പുലിമുരുഗനെ കുറിച്ച് ഇന്ന് സംസാരിച്ചു.
ലാല്‍ പറഞ്ഞ വാക്കുകള്‍ കാണുക:


ചിത്രം സര്‍വ്വകാല റെക്കോര്‍ഡിലെത്തുമെന്നാണ് വിശ്വാസം. 
ആദ്യം എല്ലാ പ്രേക്ഷകരോടും നന്ദി പറയുന്നു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു സിനിമ കൊണ്ടുവരാന്‍ ശ്രമിച്ചു. അതവര്‍ സ്വീകരിച്ചു എന്നറിയുമ്പോഴുള്ള സന്തോഷവും അഭിമാനവും ഈ വാക്കുകളിലൂടെ ഞാന്‍ പങ്കുവെയ്ക്കുന്നു.