സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനായി എത്തുന്ന വാര്‍ത്ത വന്‍ പ്രാധാന്യം നേടിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. അടുത്തവര്‍ഷമാകും ചിത്രീകരണം. പ്രണവിന്റെ സിനിമാ പ്രവേശത്തെ കുറിച്ച് മോഹന്‍ലാലിനു പറയാനുള്ളത് എന്തായിരിക്കും. ആ ചോദ്യം ബഡായ് ബംഗ്ലാവിലെ അതിഥിയായി എത്തിയപ്പോള്‍ അവതാരകന്‍ മോഹന്‍ലാലിനോടു തന്നെ ചോദിച്ചു. മോഹന്‍ലാലിന്റെ മറുപടി അറിയാന്‍ വീഡിയോ കാണൂ. ഒപ്പം മുകേഷിന്റെ കമന്റും.


നേരത്തെ ജീത്തു ജോസഫിന്റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ കരിയറിയെ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യം ഒരുക്കിയതും ജീത്തു ജോസഫാണ്.

മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലെ അഭിനയത്തിന് 2002ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം പ്രണവ് നേടിയിരുന്നു. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച പ്രണവ് സാഗര്‍ എലിയാസ് ജാക്കിയില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ടു.