യുദ്ധം പ്രമേയമാകുന്ന സിനിമയില്‍ മോഹന്‍ലാല്‍ വീണ്ടും നായകനാകുന്നു. മേജര്‍ രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
1971ലെ യുദ്ധമാണ്, ചിത്രത്തിലെ പ്രമേയം. ബന്ധങ്ങള്‍ എന്തുകൊണ്ട് നിലനിര്‍ത്തിക്കൂടാ? യുദ്ധങ്ങള്‍ നിര്‍ത്തിക്കൂടേ......?യെന്ന് ചോദിക്കുന്ന ഒരു സിനിമയായിരിക്കും ഇതെന്നു മേജര്‍ രവി പറയുന്നു. നമ്മുടെ വീട്ടില്‍ നിന്നുതന്നെ പോയിട്ടുള്ളവരാണ് പാക്കിസ്ഥാനും ബംഗ്ലാദേശും. നമുക്ക് ഒരു മന:സമാധാനവും ഇല്ലാതെ കഴിയാന്‍ വേണ്ടി രണ്ട് അയല്‍രാജ്യമായി ചിത്രീകരിച്ചുകൊണ്ടുനില്‍ക്കുന്നു. അതാണു പുതിയ സിനിമ പറയുന്നത്. രാജസ്ഥാനിലാണ് ലൊക്കേഷന്‍ - മേജര്‍ രവി പറയുന്നു.
