സൈനികരും മാധ്യമപ്രവർത്തകരും തമ്മിൽ വോളിബോൾ കളിച്ചാൽ ആരാകും വിജയി? പട്ടാളക്കാരെ നയിക്കുന്നത് സൂപ്പർ താരം മോഹൻലാല്‍ കൂടിയാണെങ്കിലോ? വാശിയേറിയ ആ വോളിബോൾ മത്സരം കാണാം.

പുതിയ രൂപത്തിലെത്തിയ സൂപ്പർ താരത്തിന്റെ വക ആദ്യ സ്മാഷ്. പിന്നെ അങ്ങോട്ട് വാശിയേറി മത്സരം. മാധ്യമപ്രവർത്തകരും ടേറിട്ടോറിൽ ആർമി സൈനികരും തമ്മിൽ നടന്ന സൗഹൃദവോളിബോൾ മത്സരം കണ്ട് ഇരുന്നവർക്കും ആവേശമായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കണ്ണൂർ പ്രസ്സ് ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്ന ജേണലിസ്റ്റ് വോളിബോൾ മത്സരത്തിന്റെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിച്ചത്.

കണ്ണൂർ എസ്പി ജി ശിവവിക്രമാണ് മാധ്യമപ്രവർത്തകരുടെ ടീമിനെ നയിച്ചത്.

ഒടുവിൽ മൂന്ന് സെറ്റുകൾ നീണ്ട മത്സരത്തിൽ വിജയം ടേറിട്ടോറിൽ ആർമിക്ക്.

തുടർന്ന് വിജയിക്കുള്ള സമ്മാനം നൽകി കാണികൾക്കൊപ്പം ഫോട്ടോയുമെടുത്താണ് മോഹൻലാൽ മടങ്ങിയത്.