മോഹൻലാലിന്റെ കരോക്കെ ഗാനം വൈറലാകുന്നു- വീഡിയോ

മോഹൻലാല്‍ ഒരു കരോക്കെ ഗാനം പാടുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. നടൻ കൃഷ്‍ണകുമാറും മോഹൻലാലും വീട്ടില്‍ സംഘടിപ്പിച്ച വിരുന്നില്‍ പാട്ടുപാടുന്ന വീഡിയോ ആണ് വൈറലാകുന്നത്.

കൃഷ്‍ണകുമാറിന്റെ മക്കള്‍ക്കൊപ്പമുള്ള മോഹൻലാലിന്റെ ഫോട്ടോയും വൈറലായിരുന്നു. മോഹൻലാലിന് ഒന്നിച്ചെടുത്ത പതിനഞ്ചുവര്‍ഷം മുമ്പുള്ള ഫോട്ടോയും പുതിയ ഫോട്ടോയും ചേര്‍ത്താണ്, കൃഷ്‍ണകുമാറിന്റെ മകളും യുവനടിയുമായ അഹാന കൃഷ്‍ണ പങ്കുവച്ചത്.