ട്വിറ്ററിലും മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ട്വിറ്ററില്‍ 10 ലക്ഷം ഫോളോവേഴ്‍സ് ആണ് മോഹന്‍ലാലിന് ഉള്ളത്. ട്വിറ്ററില്‍ ഇത്രയും ഫോളോവേഴ്‍സിനെ ലഭിക്കുന്ന ആദ്യത്തെ മലയാളം നടനാണ് മോഹന്‍ലാല്‍.

ഫേസ്ബുക്കിലും ബ്ലോഗിലുമെന്ന പോലെ ട്വിറ്ററിലും ഏറെ സജീവമാണ് മോഹന്‍ലാല്‍. ആറു വര്‍ഷം മുമ്പ് മെയിലാണ് മോഹന്‍ലാല്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്.