കീര്‍ത്തിയുടെയും ദുല്‍ഖറിന്‍റെയും അഭിനയത്തെ പ്രശംസിച്ച് മോഹന്‍ലാല്‍
കീര്ത്തിയുടെയും ദുല്ഖറിന്റെയും അഭിനയത്തെ പ്രശംസിച്ച് മോഹന്ലാല്. ദുല്ഖര് സല്മാനും കീർത്തി സുരേഷും ഒന്നിച്ച 'മഹാനടി' എന്ന തെലുങ്ക് ചിത്രത്തിലെ ഇരുവരുടെയും പ്രകടനത്തെ അഭിനന്ദിച്ചാണ് മോഹന്ലാല് ട്വീറ്റ് ചെയ്തത്.
മികച്ച അഭിപ്രായമാണ് മഹാനടിക്ക് കേൾക്കുന്നതെന്നും എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ ഞാന് സ്നേഹിക്കുന്ന ദുൽഖറിനും കീർത്തിക്കും എല്ലാ ആശംസകളും നേരുന്നുവെന്നും മോഹൻലാൽ ട്വിറ്ററില് കുറിച്ചു. എത്രയും വേഗം മഹാനടി താന് കാണുമെന്നും മോഹല്ലാല് ട്വിറ്ററിലെഴുതി.
മുന് തെന്നിന്ത്യന് നായിക സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രമാണ് മഹാനടി. 1950 കളില് തമിഴ്, തെലുങ്ക് സിനിമാലോകം അടക്കിവാണ സാവിത്രിയുടെ 1940 മുതലുള്ള നാല്പത് വര്ഷങ്ങളാണ് സിനിമ ദൃശ്യവല്ക്കരിക്കുന്നത്. തെലുങ്ക് സിനിമയിലെ താരദമ്പതികളായ സാവിത്രിയുടെയും ജമിനി ഗണേശന്റെയും കഥയാണ് സിനിമ പറയുന്നത്. അക്കാലത്ത് വിവാദങ്ങള്ക്ക് വഴിവെച്ച, ജെമിനി ഗണേശനുമായുള്ള അവരുടെ ബന്ധവും സിനിമയുടെ ഒരു പ്രധാന ഭാഗമാണ്.
കീർത്തി സുരേഷ് സാവിത്രിയായി വേഷമിടുമ്പോൾ ജെമിനി ഗണേശനായി എത്തുന്നതു ദുൽക്കർ സൽമാനാണ്. ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമന്തയും ഭാനുപ്രിയയും പ്രധാന വേഷത്തിലുണ്ട്. മഹാനടി കണ്ട ശേഷം താന് ദുല്ഖര് ആരാധകനായി മാറിയെന്ന് സംവിധായകന് രാജാമൗലി പറഞ്ഞിരുന്നു.
മഹാനടി കണ്ടതിന് ശേഷം ദുല്ഖര് സല്മാന്റെ ആരാധകനായി മാറിയെന്ന് സംവിധായകന് എസ്.എസ്. രാജമൗലി പറഞ്ഞു. താന് ഇതുവരെ കണ്ടിട്ടുള്ളതില് ഏറ്റവും മികച്ച പ്രകടനങ്ങളില് ഒന്നാണ് സാവിത്രിയായുള്ള കീര്ത്തി സുരേഷിന്റെ അഭിനയം. ആ അതുല്യപ്രതിഭയെ ജീവിതത്തിലേക്ക് കീര്ത്തി മടക്കി കൊണ്ടുവന്നുവെന്നും രാജമൗലി പറഞ്ഞു. സിനിമയില് അതിമനോഹരമാണ് ദുല്ഖര് എന്നും രാജമൗലി പറഞ്ഞു.
