Asianet News MalayalamAsianet News Malayalam

ഒടിയൻ ഒരു പാവം സിനിമയാണ്; മോഹൻലാലിന്റെ വീഡിയോ വൈറലാകുന്നു!

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒടിയൻ കഴിഞ്ഞ ദിവസമാണ് റിലീസായത്. വേള്‍ഡ് വൈഡ് റിലീസായിട്ടാണ് ഒടിയൻ എത്തിയത്. ഒടിയൻ ഒരു പാവം സിനിമയാണ് എന്നായിരുന്നു മോഹൻലാല്‍, ജിസിസിയിലെ പ്രമോഷൻ ചടങ്ങില്‍ പറഞ്ഞത്.

Mohanlal about odiyan film
Author
Thiruvananthapuram, First Published Dec 15, 2018, 1:51 PM IST


മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒടിയൻ കഴിഞ്ഞ ദിവസമാണ് റിലീസായത്. വേള്‍ഡ് വൈഡ് റിലീസായിട്ടാണ് ഒടിയൻ എത്തിയത്. ഒടിയൻ ഒരു പാവം സിനിമയാണ് എന്നായിരുന്നു മോഹൻലാല്‍, ജിസിസിയിലെ പ്രമോഷൻ ചടങ്ങില്‍ പറഞ്ഞത്.

മോഹൻലാലിന്റെ വാക്കുകള്‍

ഒടിയന്‍ എന്ന സിനിമയ്‍ക്ക് കിട്ടിയ ആവേശം കേരളത്തിലെ പോലെ തന്നെ ജിസിസിയിലും കിട്ടി. സിനിമ മികച്ചതാണ്, അല്ലെങ്കില്‍ സിനിമ എല്ലാവര്‍ക്കും ഇഷ്‍ടമാണ് എന്നതൊക്കെ സിനിമ കണ്ടിട്ട് നിങ്ങളാണ് തീരുമാനിക്കേണ്ടത്. സിനിമയില്‍ എന്റെ നാല്‍പത്തിയൊന്നാമത്തെ വര്‍ഷമാണ്. ഒരുപാട് സിനിമകള്‍ ഞങ്ങള്‍ പ്രമോട്  ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, കാലാപാനിയും വാനപ്രസ്ഥവുമൊക്കെ. മലയാള സിനിമ സമൂഹം ഒരുപാട് പരീക്ഷണങ്ങള്‍ ചെയ്‍തിട്ടുള്ളതാണ്. അതുപോലെ പുതിയ ഒരു ഗെയിം ക്രാഷ് ആണ് ഒടിയൻ എന്ന സിനിമയും. അത്തരം സിനിമകള്‍ ലോകം മുഴുവൻ ഓടാൻ തുടങ്ങിയാല്‍ തീര്‍ച്ചയായും വലിയ സിനിമകളെടുക്കാം. അത് വലിയ ഒരു വെല്ലുവിളിയാണ്. ഇനി ചെയ്യുന്ന ലൂസിഫര്‍ വലിയ സിനിമയാണ്. ഇനി ഞാൻ പോകാൻ പോകുന്നത് കുഞ്ഞാലിമരക്കാര്‍ വലിയ സിനിമയിലേക്കാണ്. ഇത്തരം സിനിമകള്‍ക്ക് വേള്‍ഡ് വൈഡ് റിലീസ് ഉണ്ടായാല്‍ മികച്ച സിനിമകള്‍ എടുക്കാൻ കഴിയും. ഒടിയൻ നല്ല സിനിമയായി മാറട്ടെ.

തീര്‍ച്ചയായും ഒടിയൻ ഒരുപാട് പ്രത്യേകതയുള്ള സിനിമയാണ്. അതിലെ പാട്ടുകള്‍, സംഘട്ടനങ്ങള്‍.. ഒരു പാവം സിനിമയാണ് ഒടിയൻ. അല്ലാതെ മാജിക്കൊന്നുമില്ല. ഒരു സാധാരണ നാട്ടിൻപുറത്ത് നടക്കുന്ന രസകരമായ തമാശയും പ്രണയവും പകയും.. അങ്ങനയേ പറയുന്നുള്ളൂ. അല്ലാതെ  ഒടിയൻ എന്നുപറഞ്ഞാല്‍ എല്ലാവരെയും പേടിപ്പെടുത്തുന്ന സിനിമയൊന്നുമില്ല. അതിനകത്ത് ഭയങ്കര ഇമോഷൻസുണ്ട്. എന്തായാലും സിനിമ കാണൂ, ഞാനും സിനിമ കാണാൻ കാത്തിരിക്കുകയാണ്. കുറച്ച് നാള്‍ കഴിഞ്ഞേ തീയേറ്ററില്‍ പോയി സിനിമ കാണാൻ കഴിയൂ.

Follow Us:
Download App:
  • android
  • ios