നേരത്തെ ജീത്തു ജോസഫിന്‍റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ കരിയറിയെ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യം ഒരുക്കിയതും ജീത്തു ജോസഫാണ്.

സിനിമയില്‍ പ്രണവ് എത്തുന്ന കാര്യം ആദ്യം വ്യക്തമാക്കിയത് ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ തന്നെയാണ്. പിന്നീട് മോഹന്‍ലാല്‍ മകന് നല്‍കിയ ഉപദേശം എന്ന പേരില്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച മോഹന്‍ലാലിന്‍റെ വാക്കുകള്‍ ഇങ്ങനെ.

"ഒരുപാട് നാളുകളുടെ ആലോചനയ്ക്കു ശേഷമാണ് എന്റെ മകന്‍ അപ്പു (അവനെ ഞാന്‍ അങ്ങനെയാണു വിളിക്കാറ്) സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. മൂന്നരപതിറ്റാണ്ടായി സിനിമയില്‍ അഭിനയിക്കുന്ന ആളെന്ന നിലയില്‍ അവനു വേണ്ടി പ്രാര്‍ഥിക്കാന്‍ മാത്രമേ എനിക്ക് കഴിയു. 

സിനിമ അഭിനയം എന്നത് താഴെ നെറ്റില്ലാതെ കളിക്കുന്ന ഒരു ട്രിപ്പീസ് കളിയാണ്. ഏതു നിമിഷം വേണമെങ്കിലും താഴെ വീഴാം. അവിടെനിന്ന് അവനെ പൊക്കിയെടുത്ത കൊണ്ടു വരേണ്ടതു കാണികളാണ്. അതിനു കാണികള്‍ക്ക് അവനെ ഇഷ്ടമാകണം. അതിനു വലിയ ഗുരുത്വം വേണം.

അതെല്ലാം എന്‍റെ മകന് ഉണ്ടാവട്ടെ എന്നാണ് എന്‍റെ പ്രാര്‍ഥന. നടനെന്ന നിലയില്‍ അവന് അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ പോലും എനിക്കു കഴിഞ്ഞെന്നു വരില്ല. ശ്രീബുദ്ധന്‍ പറഞ്ഞതു പോലെയെ ഞാനും അവനോടു പറയുന്നുള്ളു. നീ തന്നെ നിന്റെ വെളിച്ചമാകുക. 

ഒരുപാടു പേരുടെ ഒത്തുചേരലാണു സിനിമ. ഒരുപാടു പേരുടെ സഹായം നമുക്ക് ആവശ്യമായി വരും. പിന്നെ പ്രധാനപ്പെട്ട മൂന്ന കാര്യങ്ങള്‍ കോമണ്‍സെന്‍സ്, ബുദ്ധി, കഠിനാധ്വാനം. ഇത്രയും കാലത്തെ കാത്തിരിപ്പിനു ശേഷം എന്റെ മകന്‍ സിനിമയില്‍ അഭിനയിക്കാം എന്ന തീരുമാനിച്ചത് അവന് അതില്‍ സ്വയം വിശ്വാസം വന്നതുകൊണ്ടാകാം. ആ വിശ്വാസം അവന് ബലമാകട്ടേ. അതവനെ രക്ഷിക്കട്ടെ'' 

മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലെ അഭിനയത്തിന് 2002ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം പ്രണവ് നേടിയിരുന്നു. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച പ്രണവ് സാഗര്‍ എലിയാസ് ജാക്കിയില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ജീത്തു ജോസഫ് ചിത്രത്തിലൂടെ നായകനായും പ്രണവ് എത്തുകയാണ്.