ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലുമെത്തുന്നു. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 

രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏതാണ്ട് 20 മിനിറ്റ് നീളുന്ന കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറഞ്ഞു കൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി.