മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ ഒരുക്കാന്‍ ഗൗതം വാസുദേവ് മേനോന്‍ തയ്യാറെടുക്കുന്നു. ബഹുഭാഷാ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് നടന്‍ കൂടിയായ അശ്വിന്‍ ആണ്. അശ്വിനാണ് മോഹന്‍ലാല്‍ - ഗൗതം വാസുദേവ് മേനോന്‍ കൂട്ടുകെട്ടിനെ കുറിച്ച് ഫേസ്ബുക്കിലൂടെ സൂചന നല്‍കിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍ മോഹന്‍ലാലിന്റെ വച്ച് ഒരു സിനിമയെടുക്കുന്നു? എല്ലാ വിവരങ്ങളും വൈകാതെ വെളിപ്പെടുത്തും - അശ്വിന്‍ ഫേസ്ബുക്കില്‍ പറയുന്നു.ർ