മലയാളത്തിന്റെ മെഗാതാരമാണ് മമ്മൂട്ടി. മമ്മൂട്ടി എന്ന പേര് പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. അപ്പോള്‍ മമ്മൂട്ടിയെന്ന കഥാപാത്രം സിനിമയില്‍ വന്നാലോ? ആ കഥാപാത്രത്തെ മലയാളത്തിന്റെ എക്കാലത്തേയും പ്രിയതാരമായ മോഹന്‍ലാല്‍ അവതരിപ്പിച്ചാലോ? അങ്ങനെ ഒരു കൗതുകം മലയാള സിനിമയിലുണ്ട്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന്റെ മമ്മൂട്ടി പതിപ്പിലാണ് ഇത് വീണ്ടും ഓര്‍‌മ്മയിലേക്ക് എത്തിക്കുന്നത്.

സോമന്‍ അന്പാട്ടിന്റെ മനസ്സറിയാതെ എന്ന ചിത്രത്തിലാണ് മോഹന്‍‌ലാല്‍ മമ്മൂട്ടി എന്ന പേരുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത്. 1984ലാണ് മനസ്സറിയാതെ പ്രദര്‍ശനത്തിന് എത്തിയത്. ബെന്നി തോമസ് സംവിധാനം ചെയ്‍ത മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തില്‍ ജയറാമും മമ്മൂട്ടി എന്നു പേരുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 2014ലാണ് മൈലാഞ്ചി മൊഞ്ചുള്ള വീട് പ്രദര്‍ശനത്തിന് എത്തിയത്.