മലയാളസിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റേത്. മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. അഞ്ച് ഭാഷകളിലായിട്ടായിരിക്കും സിനിമ ഒരുക്കുക.

ചിത്രത്തിന്റെ ജോലികള്‍ അടുത്തവര്‍ഷമായിരിക്കും തുടങ്ങുക. സന്തോഷ് ടി കുരുവിളയാണ് സിനിമ നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലും പ്രിയദര്‍ശനം 44 സിനിമകള്‍ക്കായി ഒന്നിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇരുവരും ഒന്നിച്ച ഒപ്പം വന്‍ ഹിറ്റായിരുന്നു. അതേസമയം വില്ലന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ബി ഉണ്ണിക്കൃഷ്ണനാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.