Asianet News MalayalamAsianet News Malayalam

'ഇട്ടിമാണി'യാവാന്‍ മോഹന്‍ലാല്‍; ആശിര്‍വാദിന്‍റെ പുതിയ അനൗണ്‍സ്‍മെന്‍റ്

രഞ്ജിത്തിന്‍റെ ഡ്രാമാ, ശ്രീകുമാര്‍ മേനോന്‍റെ ഒടിയന്‍ എന്നവയാണ് മോഹന്‍ലാലിന്‍റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഡ്രാമാ പുറത്തെത്തും. 

mohanlal announced ittymaani made in china
Author
Thiruvananthapuram, First Published Oct 22, 2018, 5:10 PM IST

ആശിര്‍വാദ് സിനിമാസിന്‍റെ പുതിയ പ്രോജക്ട് അനൗണ്‍സ് ചെയ്‍ത് മോഹന്‍ലാല്‍. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിബി ജോജുവാണ്. ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മറ്റ് ആശിര്‍വാദ് ചിത്രങ്ങളെപ്പോലെ മാക്സ്‍ലാബ് വഴിയാണ് റിലീസ്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

രഞ്ജിത്തിന്‍റെ ഡ്രാമാ, ശ്രീകുമാര്‍ മേനോന്‍റെ ഒടിയന്‍ എന്നവയാണ് മോഹന്‍ലാലിന്‍റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഡ്രാമാ പുറത്തെത്തും. ഭൂരിഭാഗവും ലണ്ടനില്‍ ചിത്രീകരിച്ച സിനിമ, ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ്. കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. 

അതേസമയം ഒന്നര വര്‍ഷം നീണ്ട ഒടിയന്‍റെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ക്ക് കഴിഞ്ഞ ദിവസം അവസാനമായിരുന്നു. 145 ദിവസത്തെ ചിത്രീകരണമാണ് നടന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു. ഡിസംബര്‍ 14ന് റിലീസ് ചെയ്യുന്ന ചിത്രത്തിന് ഇനി അവസാനവട്ട പോസ്റ്റ് പ്രൊഡക്ഷന്‍ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

Follow Us:
Download App:
  • android
  • ios