കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് മോഹന്‍ലാല്‍ എത്തിയത്

നമ്മെ അമ്പരപ്പിക്കുന്ന നടീനടന്‍മാര്‍ മിക്കപ്പോഴും ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇടയ്ക്കിടെ വരുന്ന വാര്‍ത്തകളാണ്. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ മൂംകാബിക ദേവിയുടെ അനുഗ്രഹം വാങ്ങാനായി എത്തിയിരിക്കുകയാണ്.

ചൊവ്വാഴ്ച്ച രാവിലെയാണ് താരം കൊല്ലൂര്‍ മൂംകാംബിക ക്ഷേത്രത്തില്‍ എത്തിയത്. മൂകാംബിക ദേവി ക്ഷേത്ര ഭരണസമിതി അംഗം അഭിലാഷ് പി.വിയും എക്‌സിക്യുട്ടിവ് ഓഫീസര്‍ ജനാര്‍ദ്ദനനും മേല്‍ ശാന്തി നരസിംഹ അഡിഗയും ചേര്‍ന്ന് മോഹന്‍ലാലിനെ സ്വീകരിച്ചു.